വ്യാപാരിയെ തലക്കടിച്ചു വീഴ്ത്തി 17,000 രൂപ പിടിച്ചുപറിച്ചു

വട്ടിയൂര്‍ക്കാവ്: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ ബൈക്കിലെത്തിയ സംഘം തലക്കടിച്ചുവീഴ്ത്തി 17,000 രൂപ പിടിച്ചുപറിച്ചു. വട്ടിയൂര്‍ക്കാവ് നെട്ടയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ് ഉടമയും വ്യാപാരിവ്യവസായി ഏകോപനസമിതി നെട്ടയം യൂനിറ്റ് സെക്രട്ടറിയുമായ നസീറിന് (40) നേരെയാണ് ആക്രമണം ഉണ്ടായത്. മണലയം സ്വദേശിയായ ഇദ്ദേഹം വെള്ളിയാഴ്ച രാത്രി പത്തോടെ നെട്ടയത്തെ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കില്‍ വീട്ടിലേക്ക് തിരിച്ച ഇയാളെ പിന്തുടര്‍ന്ന് മറ്റൊരു ബൈക്കിെലത്തിയ രണ്ടംഗസംഘം കമ്പി ഉപയോഗിച്ച് തലയില്‍ അടിക്കുകയായിരുന്നു. ഹെൽമറ്റ്‌ ധരിച്ചിരുന്നതിനാല്‍ പരിക്കേറ്റില്ല. എന്നാല്‍, ബൈക്ക് നിര്‍ത്തി ഹെൽമറ്റ്‌ ഊരിയതോടെ അക്രമിസംഘം വീണ്ടും ഇയാളുടെ തലക്കടിച്ചു. ബൈക്കിലുണ്ടായിരുന്ന ഒരാള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന 17000 രൂപയും ഇവര്‍ പിടിച്ചുപറിച്ചതായി പറയുന്നു. ബഹളംകേട്ട് സമീപവാസികള്‍ ഉണര്‍ന്ന് എത്തുന്നതിനു മുേമ്പ അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. മര്‍ദനത്തില്‍ അവശനിലയിലായ നസീര്‍ ആശുപത്രിയില്‍ ചികിത്സതേടി. വിവരം അറിഞ്ഞെത്തിയ വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്താകെ െതരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തി​െൻറ അടിസ്ഥാനത്തില്‍ നെട്ടയത്ത് കടകള്‍ അടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചു. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.