തിരുവനന്തപുരം: പശുവിെൻറ പേരിൽ രാജ്യത്ത് മുസ്‌ലിം-ദലിത് ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന സംഘ്പരിവാർ കൂട്ടക്കൊലകൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ റാലി സംഘടിപ്പിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 22ന് വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന റാലി പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. യോഗത്തിൽ ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു കല്ലറ, സെക്രട്ടറിമാരായ എം. ഖുത്തുബ്, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികൾ: എൻ.എം. അൻസാരി (ചെയ.), മധു കല്ലറ (ജന.കൺ.), ഷറഫുദ്ദീൻ (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.