വെഞ്ഞാറമൂട്ടിൽ വാഹന പാർക്കിങ്ങിന്​ നിയന്ത്രണമേർപ്പെടുത്തി പൊലീസ്

വെഞ്ഞാറമൂട്: . കടുത്ത പ്രതിഷേധവുമായി വ്യാപാരികൾ. വെഞ്ഞാറമൂട്ടിലെ രൂക്ഷ ഗതാഗതക്കുരുക്ക് മൂലം ജങ്ഷന് നൂറുമീറ്റർ ചുറ്റളവിൽ വാഹന പാർക്കിങ് നിരോധിച്ചുകൊണ്ട് നെല്ലനാട് ഗ്രാമപഞ്ചായത്തും വെഞ്ഞാറമൂട് പൊലീസും ചേർന്നാണ് തീരുമാനമെടുത്തത്. പാർക്കിങ് നിരോധന ബോർഡുകൾ സ്ഥാപിക്കുകയും പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളും തുടങ്ങിയിരുന്നു. സമാന്തര സർവിസ് നടത്തുന്ന വാഹനങ്ങളുടെയും ടാക്സി -ഓട്ടോ സ്റ്റാൻഡുകൾ മെയിൻ റോഡിൽ ഉള്ളപ്പോൾ അവ മാറ്റാതെ കച്ചവട സ്ഥാപനങ്ങളിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതായാണ് വ്യാപാരികളുടെ ആക്ഷേപം. വെഞ്ഞാറമൂട് ജങ്ഷനിൽ നാല് റോഡുകളിലുമായി 100 മീറ്റർ ചുറ്റളവിൽ 400 ഓളം കടകളുണ്ട്. കടകളിൽ സാധനം വാങ്ങാനെത്തുന്നവർക്ക് പാർക്കിങ് സൗകര്യം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞദിവസം കടയിൽ സാധനം കയറ്റാനെത്തിയ വാഹനത്തി​െൻറ ഡ്രൈവറിൽനിന്ന് പൊലീസ് പിഴ ഈടാക്കിയത് വ്യാപാരികളുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു. ട്രാഫിക് കുരുക്ക് പരിഹരിക്കാൻ ബൈപാസ് നിർമിക്കുകയും റിങ് റോഡുകൾ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടതെന്ന് വ്യാപാരികൾ പറയുന്നു. കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാൽ കടകളടച്ചിടുന്നതുൾപ്പെടെയുള്ള പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ബാബു കെ. സിതാര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.