തിരുവനന്തപുരം: മകളുടെ മരണത്തിൽ നീതിതേടി സമരംചെയ്ത സുരേഷിന് ഒടുവിൽ ലഭിച്ചത് കോടതിയിൽ ഹാജരാകാനുള്ള സമൻസ്. മൂന്നുവയസ്സുള്ള മകൾ ദുർഗയുമായി സമരം ഇരുന്നു എന്ന് കാട്ടിയാണ് കേൻറാൺമെൻറ് പൊലീസ് സുരേഷിനും ഭാര്യ രമ്യക്കും സമൻസ് നൽകിയിരിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇരുവരും തിങ്കളാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾെപ്പടെ ഇടപെട്ട് കുടുംബത്തിന് നീതി ലഭിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പുനൽകിയിരുന്നെങ്കിലും ആരോപണവിധേയർ ഇന്നും കൂസലില്ലാതെ നടക്കുന്നു. പല പ്രതിസന്ധികളെയും തരണംചെയ്താണ് കുടുംബം സമരവുമായി മുന്നോട്ടുപോയത്. ഇതിനിടയിൽ സുരേഷും രമ്യയും മകൾ ദുർഗയും സഞ്ചരിച്ച ബൈക്ക് രാത്രി ഒരു സംഘം തടഞ്ഞുനിർത്തി സമരം പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പലതവണ ഇവർ സെക്രട്ടേറിയറ്റ് പടിക്കൽ കെട്ടിയിരുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റി. ഇടക്ക് ഒരു സംഘം അക്രമികളും ഇത് തകർത്തിരുന്നു. യുവജന കമീഷൻ നേരിട്ടെത്തി സ്വീകരിച്ച പരാതിയിൽ അന്വേഷണങ്ങൾക്കൊടുവിൽ കുടുംബത്തിന് രണ്ടുലക്ഷം രൂപ താൽക്കാലിക സഹായം അനുവദിച്ചിരുന്നു. മെഡിക്കൽ കോളജ് എസ്.ഐയുടെ മേൽനോട്ടത്തിൽ നടന്ന കേസ് അന്വേഷണം പിന്നീട് സൈബർ സിറ്റി അസി. കമീഷണർ ഏറ്റെടുത്തു. എന്നാൽ, മെഡിക്കൽ ബോർഡ് ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ടാണ് പൊലീസിന് ലഭിച്ചത്. ഇതോടെ കേസ് അന്വേഷണവും നിലച്ചു. രുദ്രയുടെ മാതാപിതാക്കളിൽനിന്ന് നിരവധി കടലാസുകൾ പൊലീസ് ഒപ്പിട്ടുവാങ്ങിയിരുന്നു. പിന്നീട് ഇത് കേസ് അവസാനിപ്പിക്കാൻ ഒപ്പിട്ടുവാങ്ങിയതാണെന്ന് മനസ്സിലാക്കിയ ഇവർ അതിനെതിരെയും പരാതി നൽകി. പണത്തിനുവേണ്ടിയല്ല, കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് രുദ്രയുടെ മാതാപിതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.