വാഹനപരിശോധനക്കിടെ പൊലീസുകാരനെ ഇരുചക്രവാഹനം ഇടിച്ചിട്ടു

പത്തനാപുരം: വാഹനപരിശോധനക്കിടെ അമിതവേഗത്തിലെത്തിയ ഇരുചക്രവാഹനമിടിച്ച് പൊലീസ് ഉദ്യോഗസ്ഥ​െൻറ കാലിന് ഗുരുതര പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ സുനിൽ കുമാറിനാണ് (45) പരിക്കേറ്റത്. സംഭവത്തിൽ മുള്ളൂർനിരപ്പ് സ്വദേശി രതീഷ്, പത്തനാപുരം സ്വദേശി അനിൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവർ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇടതുകാലിന് ഗുരുതര പരിക്കേറ്റ സുനിൽകുമാറിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടവൂർ -പട്ടാഴി റോഡിൽ ശനിയാഴ്ച രാത്രി എേട്ടാടെയാണ് അപകടം. അമിതവേഗത്തിലെത്തിയ ബൈക്കിന് കൈകാണിച്ച സുനിൽ കുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിർത്താെതപോയ ബൈക്ക് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.