എസ്​.​െഎ.യു.സി വിളംബര ജാഥക്ക്​ സ്വീകരണം

വെള്ളറട: ദക്ഷിണ കേരള മഹായിടവകയുടെ 110ാമത് എസ്.െഎ.യു.സി ദിനാഘോഷവും 500ാം സഭാനവീകരണത്തി​െൻറ വാർഷികവും 30ന് നടക്കും. എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കുന്ന വാർഷികാഘോഷത്തി​െൻറ മുന്നോടിയായുള്ള വിളംബരജാഥക്ക് വെള്ളറട ഏരിയ തലത്തിൽ സ്വീകരണം നൽകി. മഹായിടവക സെക്രട്ടറി പ്രഫ. ഡോ. എൻ. സെൽവരാജ് ജാഥാ ക്യാപ്ടനായുള്ള സംഘമാണ് ഇന്നെല ഉച്ചക്ക് വെള്ളറട ഫോസ്റ്റർ മെമ്മോറിയൽ സി.എസ്.െഎ സഭയിൽ എത്തിയത്. വെള്ളറട ഏരിയ ചെയർമാൻ റവ. ഇസ്രയേൽ തോമസ്, വൈസ് ചെയർമാനും യൂത്ത് കോഡിേനറ്ററുമായ റവ. ഷൈൻ, ചർച്ച സെക്രട്ടറി ഇബേനസർ, ചർച്ച് അക്കൗണ്ടൻറ് സുരേഷ്, എസ്.െഎ.യു.സി സഭാതല കൺവീനർ ശേഖരദാസ് യേശുദാനം, ക്രിസ്റ്റൽ രാജ്, കൗൺസിൽ സെക്രട്ടറി ബനറ്റ് എന്നിവർ േചർന്ന് സ്വീകരണം നൽകി. സ്വീകരണമേറ്റ് വാങ്ങിയ ശേഷം ജാഥാക്യാപ്ടൻ പ്രഭ. സെൽവരാജും റവ. ജയരാജ്, വിജയദാസ്, സെൽവാനോസ്, റവ. ദാനം, റവ. ഷൈൻ, റവ. േനാബിൾ എന്നിവരും സംസാരിച്ചു. നൂറിലധികം ബൈക്കുകളുടെ റാലിയായിട്ടാണ് സംഘം വെള്ളറടയിൽ എത്തിയത്. തെരുവ് നാടകവും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.