കളഞ്ഞുകിട്ടിയ സ്വർണം വീട്ടമ്മക്ക് തിരിച്ചുനൽകി ഒാച്ചിറ: റോഡിൽ കിടന്ന് ലഭിച്ച സ്വർണമാല വീട്ടമ്മക്ക് തിരിച്ചുനൽകി. തഴവ കുതിരപ്പന്തി കളയ്ക്കാട് തറയിൽ അജയകുമാറാണ് സത്യസന്ധത തെളിയിച്ചത്. മുല്ലശ്ശേരിമുക്ക് കൃഷ്ണകൃപയിൽ പ്രസന്നകുമാരിയുടെ ഒന്നരപ്പവെൻറ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. തഴവ പഞ്ചായത്ത് അംഗം സലിം അമ്പീത്തറയുമൊത്ത് ഒാച്ചിറ സ്റ്റേഷനിലെത്തി മാല ഏൽപിക്കുകയും ഉടമക്ക് ഒാച്ചിറ പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദിെൻറ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.