കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, കേന്ദ്ര സർക്കാറിെൻറ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ 10മുതൽ 14വരെ ചിന്നക്കട ഹെഡ്പോസ്റ്റാഫിസിന് മുന്നിൽ പഞ്ചദിന സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 16 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് എട്ടുമാസമായി കൂലി ലഭിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 31വരെ 769 കോടിയായിരുന്നു കൂലികുടിശ്ശിക. സംസ്ഥാന സർക്കാറിെൻറ നിരന്തര ആവശ്യത്തെ തുടർച്ച് 122കോടി അനുവദിച്ചു. ഇൗ സാമ്പത്തിക വർഷത്തെ തൊഴിൽ ദിനങ്ങളുടെ കൂലിയും കൂടിച്ചേരുേമ്പാൾ കുടിശ്ശിക 1000കോടിയിലധികം വരും. സംസ്ഥാന സർക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തിട്ടും കേന്ദ്രസർക്കാർ സമീപനത്തിൽ മാറ്റമില്ല. തുടർന്ന് യൂനിയെൻറ നേതൃത്വത്തിൽ തൊഴിലാളികളെക്കൊണ്ട് കൂലി കുടിശ്ശികയും പിഴയും നൽകാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന് കാട്ടി കേരള ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യിട്ടുണ്ട്. ജില്ലയിൽ 68 പഞ്ചായത്തുകളിലായി 75 കോടിയാണ് കുടിശ്ശികയുള്ളത്. ഭൂരിഭാഗം തൊഴിലാളികളുടെയും അവസ്ഥ ദുരിതപൂർണമാണ്. കൂലി കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഇ.ജി നിരന്തര സമരങ്ങൾ നടത്തുന്നുണ്ട്. സമരത്തിെൻറ അടുത്തഘട്ടം എന്ന നിലയിലാണ് പഞ്ചദിന സത്യഗ്രഹം നടത്തുന്നത്. ദിവസവും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സൂസൻ കോടി, സെക്രട്ടറി വി. ജയപ്രകാശ്, ട്രഷറർ രാധാകൃഷ്ണൻ, കോർപറേഷൻ മുൻ മേയർ സബിതാ ബീഗം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.