കടകൾ അടച്ചിടുമെന്ന്​ കോഴിവ്യാപാരികൾ

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കോഴിയുടെ വിൽപന വില 87 രൂപയായി ധനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകൾ താൽക്കാലികമായി അടച്ചിടുമെന്ന് ഒാൾ കേരള പൗൾട്രി ഫെഡറേഷൻ നേതാവ് താജുദ്ദീൻ അറിയിച്ചു. തങ്ങൾ ലോഡ് എടുക്കില്ല. സമൂഹം കാര്യങ്ങൾ തീരുമാനിക്കെട്ട. കേരളത്തിലെ സാഹചര്യം തമിഴ്നാട്ടിലെ വ്യാപാരികളുമായി ചർച്ച ചെയ്െതന്നും വില കുറച്ച് കോഴി നൽകണമെന്ന് ആവശ്യപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. ജൂൺ 30ന് കോഴിവില 137 രൂപയായിരുന്നു. കെപ്കോയിൽ അേന്വഷിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് വിലകുറച്ച് കിട്ടിയാൽ സർക്കാർ നിശ്ചയിക്കുന്ന വിലക്ക് നൽകുമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ നേതാവ് കവികുമാർ പറഞ്ഞു. ഉൽപാദനം കുറവാണ്. തമിഴ്നാട്ടിൽനിന്ന് കോഴി വരുന്നതും കുറവാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ, ജി.എസ്.ടിയുടെ മറവിൽ കൊള്ളലാഭം ഉണ്ടാക്കുെന്നന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോഴി വ്യാപാര സംഘടനകൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്‌ ലോബി വിലയിൽ വൻവർധന വരുത്തി. വ്യാഴാഴ്ച രാത്രി ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ച കൂടി മുൻനിർത്തിയാണ് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനും കേരള പൗൾട്രി ഫെഡറേഷനും വെള്ളിയാഴ്ച വാർത്തസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റക്കും വിലകുറക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. അക്കാര്യത്തിൽ തീരുമാനമാകാതെ മുന്നോട്ടുപോകാനാകില്ലെന്ന് അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.