അവകാശ പത്രിക: എസ്​.എഫ്​.​െഎ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

കൊല്ലം: സംസ്ഥാന സർക്കാറിന് സമർപ്പിച്ച മുപ്പത്തിയാറിന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. കേരളത്തിലെ കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യവേദികളുടെ രൂപവത്കരണത്തിനും നിയമനിർമാണം നടത്തുക, ഭിന്നലിംഗ സൗഹൃദമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പുവരുത്തുക, സ്വയംഭരണ കോളജുകളിലെ നടപടിക്രമങ്ങൾ സർവകലാശാല നിരീക്ഷണത്തിന് കീഴിൽ നടത്തുക, ഗവേഷക രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുക, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ പെങ്കടുത്തു. യോഗം എസ്.എഫ്.െഎ കേന്ദ്ര കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് എസ്. അരവിന്ദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. എസ്.എഫ്.െഎ ജില്ല ജോയൻറ് സെക്രട്ടറിമാരായ ലോയിഡ്, ജി. അഖിൽ, അംജിത്ത്ഖാൻ, ബി.എസ്. ആര്യ, ജില്ല വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് നസ്മൽ, ആദർശ് എം.സജി, നിതിന, അഞ്ജു കൃഷ്ണ, സെക്രേട്ടറിയറ്റംഗങ്ങളായ ആദർശ്, ഫൈസൽ, ശ്രീജു, അമീന, ജയേഷ്, ആതിര, രാഹുൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.