ചവറ: ചവറയിൽ മൂന്ന് വ്യത്യസ്ത തീപിടിത്തങ്ങളിൽ വൻനാശം. പന്മനയിൽ വീട്ടുമുറ്റത്തിട്ടിരുന്ന കാർ കത്തിക്കാൻ ശ്രമിച്ചു. പന്മന മേക്കാട് വീട്ടിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപിടിത്തമുണ്ടായി. വീട്ടുകാർ തീർഥാടനത്തിന് പോയ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചവറ കോട്ടയ്ക്കകത്ത് വീട്ടിന് സമീപത്തെ വിറകുപുര തീപിടിത്തത്തിൽ കത്തിച്ചാമ്പലായി. ഷെഡിൽ സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികൾ, ഫർണിച്ചറുകൾ എന്നിവ അഗ്നിക്കിരയായി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പന്മന മാവേലി ചീരാളത്ത് ഇ.എച്ച് നിവാസിൽ അഡ്വ. മുഹമ്മദ് അമീറിെൻറ വീട്ടിലെ പോർച്ചിൽ കിടന്ന സ്വിഫ്റ്റ് കാറാണ് സാമൂഹിക വിരുദ്ധർ തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത്. തക്ക സമയത്ത് വീട്ടുകാർ ഉണർന്നതിനാൽ അക്രമിസംഘം ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അമീറിെൻറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 2.45നാണ് സംഭവം. ജനലിൽ വെളിച്ചം കണ്ട് സംശയം തോന്നി ഉണർന്നപ്പോൾ കാറിൽ തീ പടരുന്നതാണ് കണ്ടതെന്ന് അമീർ പറഞ്ഞു. ഉടൻ പുറത്തിറങ്ങിയ വീട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തി. അക്രമി സംഘം തീവെക്കാൻ കൊണ്ടുവന്ന മണ്ണെണ്ണ അടങ്ങിയ കുപ്പി, ഷാൾ, അക്രമിയുടേതെന്ന് കരുതുന്ന ചെരിപ്പ് എന്നിവ കാറിന് സമീപത്ത നിന്ന് ലഭിച്ചു. വീട്ടുകാരുടെ പരാതിയിൽ പുലർച്ചെ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അമീർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പന്മന മേക്കാട് കല്ലിേശ്ശരിൽ സൈമൺ അഗസ്റ്റിെൻറ വീട്ടിലാണ് ഷോർട്ട് സർക്യൂട്ടിൽ തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ സമീപത്ത് താമസിക്കുന്നവരാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്. സൈമണും ഭാര്യയുമാണ് ഇവിടെ താമസിക്കുന്നത്. വേളാങ്കണ്ണിയിൽ തീർഥാടനത്തിന് പോയിരിക്കുകയായിരുന്നു. അപകടത്തിൽ വീട്ടിൽ വൈദ്യുതി സംവിധാനം പൂർണമായും കത്തിനശിച്ചു. വീടിനകത്തെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന സീലിങ് ഷീറ്റുകൾ ഉരുകി നിലം പതിച്ചു. ടെലിവിഷൻ കത്തിക്കരിഞ്ഞു. ടെലിവിഷൻ പൊട്ടിത്തെറിച്ച് ഭിത്തിയുടെ പ്ലാസ്റ്റർ തകർന്നുവീണു. വീട്ടുകാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞെത്തിയ ബന്ധുക്കൾ കതക് ചവിട്ടിത്തുറന്ന് ഗ്യാസ് സിലിണ്ടറുകൾ പുറത്തെത്തിച്ച് കൂടുതൽ അപകടം ഒഴിവാക്കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. ചവറ കോട്ടയ്ക്കകം ഷിബു നിവാസിൽ ഷിബുരാജിെൻറ വീട്ടിലെ വിറകുപുര കത്തിനശിച്ചു. വീട്ടിന് പിറകിലായുള്ള ഷീറ്റിട്ട ഷെഡിൽ ബുധനാഴ്ച രാത്രി 11.30നാണ് തീപിടിത്തമുണ്ടായത്. തീ ഉയരുന്നത് കണ്ട് സമീപ വീട്ടുകാർ ബഹളം വെച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ചവറ ഫയർഫോഴ്സ് എത്തി തീയണച്ചു. വിറകുപുര പൂർണമായും അഗ്നിക്കിരയായി. കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.