തിരുവനന്തപുരം: സര്‍ക്കാറിെൻറ വിവിധവകുപ്പുകള്‍, സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, സര്‍ക്കാര്‍/അർധസര്‍ക്കാര്‍/സഹകരണ/പൊതുമേഖല/സ്വയംഭരണ/തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ക്ലാസ് മൂന്ന് വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ജില്ലതല ഭരണഭാഷ സേവന പുരസ്‌കാരത്തിന് (10,000 രൂപയും സത്‌സേവനരേഖയും) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് പത്ത് വരെ നീട്ടി. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ ഓഫിസ് തലവെൻറ പരിശോധനക്കുറിപ്പ് സഹിതം അതത് ജില്ല കലക്ടര്‍മാർക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, (0471- 2518563, 2518831, 2518792), കലക്ടര്‍മാര്‍, വകുപ്പുമേധാവികള്‍ എന്നിവരില്‍നിന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ (www.kerala.gov.in) നിന്നും ഔദ്യോഗിക ഭാഷാവകുപ്പിെൻറ glossary.kerala.gov.in എന്ന ഡൊമെയ്ന്‍ വിലാസത്തിലും ലഭ്യമാണ്. പ്രോജക്ട് കോഒാഡിനേറ്റര്‍ ഒഴിവ് തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റേറ്റ് പ്രോജക്ട് കോ-ഓഡിനേറ്ററുടെ ഓപണ്‍ വിഭാഗത്തിനുള്ള ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദം, സര്‍ക്കാറിലോ രജിസ്റ്റേര്‍ഡ് സംഘടനകളിലോ വൈകല്യം/ആരോഗ്യസംബന്ധ സ്‌കീമുകളില്‍ കുറഞ്ഞത് ഏഴുവര്‍ഷത്തെ പരിചയവുമാണ് യോഗ്യതകള്‍. പ്രായപരിധി 2017 മേയ് ഒന്നിന് 30 വയസ്സിനും 60 വയസ്സിനും മധ്യേ. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 20ന് മുമ്പ് തൊട്ടടുത്ത എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.