തിരുവനന്തപുരം: ജി.എസ്.ടി നിലവിൽ വന്നതോടെ കൈകൊണ്ട് ഉണ്ടാക്കുന്ന ആയുർവേദ സോപ്പ് നിർമാണ മേഖല വൻ പ്രതിസന്ധിയിൽ. നിലവിൽ അഞ്ച് ശതമാനം വാറ്റ് നിലവിൽ ഉണ്ടായിരുന്ന ഇത്തരം സോപ്പുകൾക്ക് ജി.എസ്.ടി യിൽ 18 ശതമാനമാണ് നികുതി. മെഷീൻ മെയ്ഡ് സോപ്പുകളുടെ പരിധിയിൽ ഹാൻഡ് മെയ്ഡ് ആയുർവേദ സോപ്പുകളെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തി. 26.5 ശതമാനം ആയിരുന്ന മെഷീൻ മെയ്ഡ് സോപ്പുകളുടെ നികുതി എട്ടര ശതമാനം കുറഞ്ഞ് 18 ശതമാനം എത്തിയപ്പോൾ 13 ശതമാനം ടാക്സ് വർധനയാണ് ഹാൻഡ് മെയ്ഡ് ആയുർവേദ സോപ്പുകൾക്ക് ഉണ്ടായത്. ലാഭം വളരെ കുറഞ്ഞ ഹാൻഡ് െമയ്ഡ് ആയുർവേദ സോപ്പ് നിർമാതാക്കൾക്ക് ഇൗ നികുതി വർധന താങ്ങാൻ കഴിയില്ല. ഇത്തരം സോപ്പുകൾക്ക് സെൻട്രൽ എക്സൈസിൽ നൽകിയിരുന്ന ഒന്നരക്കോടി രൂപയുടെ ഇളവ് ജി.എസ്.ടി വന്നതോടെ ഇല്ലാതായി. വെളിച്ചെണ്ണയാണ് ഹാൻഡ്മെയ്ഡ് ആയുർവേദ സോപ്പുകളുടെ പ്രധാനെപ്പട്ട അസംസ്കൃത വസ്തു. കേരളത്തിനകത്തുള്ള വാങ്ങൽ ആയതുകൊണ്ട് വാറ്റിൽ കിട്ടിയിരുന്ന ഒൗട്ട്പുട്ട് ടാക്സ് മാത്രമേ ഇവർക്ക് പ്രധാനമായും ലഭിക്കുകയുള്ളൂ. മികച്ച ഗുണമേന്മയിൽ നിർമിക്കുന്നവയും ധാരാളം തൊഴിൽ അവസരങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നൽകുന്നതുമായ ഹാൻഡ്മെയ്ഡ് ആയുർവേദ സോപ്പ് കമ്പനികൾ നിലനിൽക്കാൻ കേന്ദ്രസംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ വേണം. ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറച്ച് ഈ വ്യവസായത്തെ നിലനിർത്തണം. അല്ലെങ്കിൽ വിലവർധന മാത്രമേ നിർമാതാക്കളുടെ മുന്നിൽ പോംവഴിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.