കൊല്ലം: ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിൽവന്നതോടെ ജില്ലയിലെ വിപണിയിൽ ആകെ ആശയക്കുഴപ്പം. വ്യാപാരത്തിൽ 60 ശതമാനത്തോളം കുറവുവന്നതായി വ്യാപാരികൾ പറയുന്നു. നോട്ട് നിരോധനകാലത്തേക്കാൾ മാന്ദ്യമാണ് ജി.എസ്.ടി നിലവിൽവന്ന നാലുദിവസമായി വിപണിയിൽ അനുഭവപ്പെടുന്നതെന്നും അവർ പറയുന്നു. നോട്ട് നിരോധകാലത്ത് ചെക്കും മറ്റു ഉപയോഗിച്ച് വ്യാപാരം നടന്നിരുന്നു. ഇപ്പോൾ നികുതിഘടന സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. ജി.എസ്.ടി ചേർത്ത ബില്ല് നൽകാൻ കഴിയുന്നില്ല. പുതിയ സോഫ്ട്വെയർ സ്ഥാപിക്കാൻ മിക്കവർക്കും കഴിഞ്ഞിട്ടില്ല. ഉപഭോക്താക്കൾ ബില്ല് ആവശ്യപ്പെടുന്നതുമായി ബന്ധെപ്പട്ട് പലയിടത്തും തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. എഴുതി നൽകുന്ന ബില്ല് സ്വീകരിക്കാൻ ഉപഭോക്താക്കൾ തയാറാകുന്നുമിെല്ലന്ന് വ്യാപാരികൾ പറയുന്നു. പഴയനികുതി നിരക്കുകൾ അടച്ച് കൊണ്ടുവന്ന നിലവിലെ സ്റ്റോക്ക് വിൽക്കുന്നതിെൻറ മാനദണ്ഡം എന്തെന്ന് വ്യാപാരികൾക്ക് ഒരു രൂപവുമില്ല. പഴയ സ്റ്റോക്കിന് ജി.എസ്.ടി അനുസരിച്ചുള്ള നികുതി കൂടി നൽകേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. അത് കണക്കാക്കി എല്ലാ ഉൽപന്നങ്ങൾക്കും വിലകൂട്ടി വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ ജില്ലയിലെ വിപണിയിൽ ആകെ വിലക്കയറ്റത്തിെൻറ പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടി വരുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്ക് വിലകുറയുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും നടപ്പിലായതോടെ സർവതിനും വിലകൂടിയ അനുഭവം ഉപഭോക്താക്കൾ നേരിടുന്നതിെൻറ പ്രധാനകാരണം ഇതാണെന്നാണ് വിവരം. മൊത്തവിതരണക്കാരും ആശങ്കയിലാണ്. ഫാക്ടറികളിൽനിന്ന് ഉൽപന്നങ്ങൾ എടുത്ത് വിതരണക്കാർക്ക് നൽകുന്ന സി ആൻഡ് എഫ് (ക്ളിയറിങ് ആൻഡ് ഫോർേവഡിങ്) ഏജൻറുമാരുടെയും മൊത്തവിതരണക്കാരുടെയും പക്കൽ വൻതോതിലാണ് സാധനങ്ങൾ സ്റ്റോക്കുള്ളത്. ഇവ പഴയനികുതി അടച്ചവയാണ്. ഇത് വിതരണം നടത്തുന്നതിന് ജി.എസ്.ടി അനുസരിച്ച നികുതികൂടി നൽകേണ്ടിവരുമെന്ന ആശങ്കയിൽ അവരും വിലകൂട്ടിയാണ് വ്യാപാരികൾക്ക് ഉൽപന്നങ്ങൾ നൽകുന്നത്. ഇതോടെ വിപണി നേരിടുന്നത് വലിയ വിലക്കയറ്റമാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചുമത്തിയിരുന്ന ഒേട്ടറെ നികുതികൾ ഒറ്റനികുതിയായി മാറുമെന്നും ഇതുമൂലം ഉപഭോക്താവിന് 25 മുതൽ 30 ശതമാനംവരെ നികുതിഭാരം കുറയുമെന്നുമാണ് പറയെപ്പട്ടത്. വിപരീതഫലമാണ് ഉപഭോക്താക്കൾ ഇപ്പോൾ നേരിടുന്നത്. നികുതിയുടെ മേൽ നികുതി എന്ന ആശങ്കയിൽ വ്യക്തതവെന്നങ്കിൽ മാത്രമെ വിലക്കുറവ് വിപണിയിൽ പ്രകടമാകൂ. വ്യാപാരികളും വിതരണക്കാരും ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വില കീറിക്കളഞ്ഞ് പുതിയവില രേഖെപ്പടുത്തിവരെ വിൽക്കുന്നു. വാറ്റ് നികുതി അടച്ചവർക്ക് ആശങ്കവേണ്ട -സെയിൽടാക്സ് അസിസ്റ്റൻറ് കമീഷണർ കൊല്ലം: വാറ്റ് നികുതി അടച്ച സ്റ്റോക്ക് വിലകൂട്ടി വിൽക്കേണ്ട ആവശ്യമിെല്ലന്ന് സെയിൽടാക്സ് അസിസ്റ്റൻറ് കമീഷണർ. വാറ്റ് നികുതി അടച്ചവർക്ക് അടച്ച നികുതി റീഫണ്ട് ചെയ്യുകയോ അത്കഴിച്ചുള്ള നികുതി അടക്കുന്നതിനോ ഉളള സംവിധാനം ഒരുക്കുകയോ െചയ്യുമെന്നും അസിസ്റ്റൻറ് കമീഷണർ പറഞ്ഞു. ഇനിയുള്ള സ്റ്റോക്കെല്ലാം ജി.എസ്.ടി അനുസരിച്ചേ വിൽക്കാനാവുകയുള്ളൂ. വ്യാപാരികൾ അജ്ഞതകൊണ്ടോ, അവസരം മുതലെടുേത്താ കൂടിയ വിലയ്ക്ക് വിൽപന നടത്തുകയാണ് ചെയ്യുന്നത്. വാറ്റ് അടച്ച ഉൽപന്നങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച് ടാക്സ് റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ ക്രഡിറ്റ് റിേട്ടണിൽ കാണിക്കാനാകും. വാറ്റ് നികുതി അടച്ചതിെൻറ ബാക്കി മാത്രം ജി.എസ്.ടി ഇനത്തിൽ അടച്ചാൽ മതി. മാർച്ച് 31വരെ വാറ്റ് നികുതി അടച്ച് വാങ്ങിയ സാധനങ്ങൾക്ക് ജി.എസ്.ടി അനുസരിച്ച് കുറവുവന്ന തുക റീഫണ്ട് ചെയ്തുകിട്ടും. ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലത്ത് ലോക്കലായി വാങ്ങിയ സാധനങ്ങൾ ജി.എസ്.ടിയിലേക്ക് മാറ്റുന്നതിന് നിഷ്കർഷിച്ചിട്ടുള്ള ഫോറം പൂരിപ്പിച്ച് നൽകിയാൽ മാറ്റിക്കിട്ടും. ഇതരസംസ്ഥാനങ്ങളിൽനിന്ന് എക്ൈസസ് ഡ്യൂട്ടി അടച്ച് കഴിഞ്ഞ വർഷത്തിനിടെ വാങ്ങിയ സ്റ്റോക്കിന് അടച്ച ഡ്യൂട്ടിയിൽ ഇളവ് ലഭിക്കും. ജി.എസ്.ടി സംബന്ധിച്ച് വ്യാപാരികൾക്ക് അവേബാധം പകരുന്നതിന് പ്രത്യേക െസല്ല് രൂപവത്കരിച്ചിട്ടുണ്ട്. ബോധവത്കരണ ക്ലാസുകൾ നൽകാനും പദ്ധതിയുണ്ട്. ജില്ലതലത്തിൽ 24 മണിക്കൂർ ടോൾ ഫ്രീ നമ്പർ സംവിധാനം ഉടൻ നിലവിൽവരുമെന്നും സെയിൽടാക്സ് അസിസ്റ്റൻറ് കമീഷണർ പറഞ്ഞു. ആശയക്കുഴപ്പം പരിഹരിക്കണം -കെ.കെ. നിസാർ കൊല്ലം: ജി.എസ്.ടി വന്നതോടെയുണ്ടായ ആശയക്കുഴപ്പമാണ് വിലവർധനക്ക് കാരണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല െസക്രട്ടറി കെ.കെ. നിസാർ. വ്യക്തമായ ബോധവത്കരണം നൽകാൻ സെയിൽടാക്സ് വകുപ്പിന് കഴിഞ്ഞിട്ടില്ല. കൈവശമുള്ള സ്റ്റോക്ക് വിൽക്കുന്നതിന് പഴയ നികുതികൾക്ക് പുറമെ ജി.എസ്.ടി നിരക്ക് കൂടി ചേർത്താണ് വ്യാപാരികൾ ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കുന്നത്. ധാരണക്കുറവ് മൂലമാണ് മിക്ക വ്യാപാരികളും ഇങ്ങനെ ചെയ്യുന്നത്. പഴയ സ്റ്റോക്ക് ഇരിക്കുന്ന സാധനങ്ങളുടെ മേൽ എന്ത് സംഭവിക്കുമെന്ന് വ്യാപാരികൾക്ക് ധാരണവരണം. ടാക്സ് ഇൗടാക്കുന്നതും അടക്കുന്നതും സംബന്ധിച്ച് അവ്യക്തതകൾ വന്നതോടെ ടാക്സ് കൺസൾട്ടൻറുമാർ വ്യാപാരികളെ കൊള്ളയടിക്കുന്നു. 15,000 രൂപയിലേറെയാണ് കണസൾട്ടൻറുമാർ വാർഷിക ഫീസ് ചോദിക്കുന്നത്. സ്വന്തംനിലയിൽ ടാക്സ് റിേട്ടൺ ഫയൽ ചെയ്യുന്നതിന് വ്യാപാരികൾക്ക് പരിശീലനം നൽകണമെന്നും കെ.കെ. നിസാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.