പുനലൂർ: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ രണ്ട് തമിഴ് വിനോദസഞ്ചാരികൾ മുങ്ങിമരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ സി.പി.എം രംഗത്ത്. അപകടത്തിെൻറ ഉത്തരവാദിത്തം നാട്ടുകാരായ വനസംരക്ഷണസമിതിയിൽ ആരോപിച്ച് വനംവകുപ്പ് കേസെടുത്തിരുന്നു. ഇതിനിടെയാണ് അധികൃതരുടെ നിരുത്തരവാദമായ നിലപാടിനെതിരെ സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി രംഗത്തെത്തിയത്. അപകടത്തിൽനിന്ന് ബന്ധപ്പെട്ട വനപാലകർക്ക് ഒഴിഞ്ഞുമാറാനാകിെല്ലന്നും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഏരിയ സെക്രട്ടറി എസ്. ബിജു ആവശ്യപ്പെട്ടു. വനസംരക്ഷണസമിതിയിലെ സി.പി.എം അംഗങ്ങൾ ഉൾപ്പെടെയുള്ള ഒമ്പതുപേർെക്കതിരെയാണ് കേസ്. വെള്ളച്ചാട്ടം അടക്കുകയും സമിതി പിരിച്ചുവിടാനുള്ള ശിപാർശയും നൽകി. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് തൂത്തുക്കുടി സ്വദേശികളായ രണ്ട് യുവാക്കൾ ഇവിടെ മരിച്ചത്. കനത്തമഴയെ തുടർന്ന് വനപാലകർ അടച്ച വെള്ളച്ചാട്ടം അധികൃതരുടെ അനുവാദമില്ലാതെ വനസംരക്ഷണസമിതി തുറന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വനപാലകർ പറഞ്ഞിരുന്നത്. എന്നാൽ ഇത് വാസ്തവവിരുദ്ധമാെണന്നും അപകടം നടന്നുകഴിഞ്ഞപ്പോൾ വനസംരക്ഷണസമിതിയിൽ കുറ്റം ആരോപിച്ച് വനപാലകർ രക്ഷപ്പെടുകയാെണന്നും സി.പി.എം ആരോപിച്ചു. വിനോദസഞ്ചാര കേന്ദ്രം വനം അധികൃതരുടെ അനുവാദമില്ലാതെ ആർക്കും തുറക്കാനാകില്ല. ആദിവാസികൾ ഉൾെപ്പടെയുള്ളവരാണ് ഇവിടത്തെ വനസംരക്ഷണസമിതി അംഗങ്ങൾ. ഇവിടെനിന്നുള്ള വരുമാനം വനംവകുപ്പിെൻറ അക്കൗണ്ടിൽ എത്തുന്നത് അധികൃതർക്ക് അറിയാനാകും. വനംവകുപ്പിെൻറ കോട്ടവാസൽ ചെക്പോസ്റ്റ് വഴിയാണ് നൂറുകണക്കിന് വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നത്. ചെക്പോസ്റ്റ് രജിസ്റ്ററിൽ ഇതിന് രേഖയുണ്ട്. എന്നിട്ടും കുംഭാവുരുട്ടി തുറന്നത് അറിഞ്ഞിെല്ലന്ന് വനം അധികൃതർ പറയുന്നത് അപഹാസ്യമാണ്. അതേസമയം കുംഭാവുരുട്ടിയിലെ പ്രശ്നങ്ങൾ നാട്ടുകാരും വനപാലകരും തമ്മിലെ തുറന്ന പോരിന് ഇടയാക്കി. സമിതി പ്രസിഡൻറിെൻറ ഭർത്താവും സി.പി.എം നേതാവും ക്യാൻറീൻ നടത്തിപ്പുകാരനുമായ ബിജുലാൽ പാലസ് അസഭ്യം പറഞ്ഞതായി റേഞ്ച് ഒാഫിസർ തെന്മല പൊലീസിൽ പരാതി നൽകി. ടിക്കറ്റുകളും താക്കോലും തിരികെനൽകണമെന്നാവശ്യപ്പെട്ട് സമിതി പ്രസിഡൻറിന് അധികൃതർ കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.