കൊല്ലം: രവിപിള്ള ഫൗണ്ടേഷനും ഉപാസന ഹോസ്പിറ്റലും സംയുക്തമായി ഞായറാഴ്ച രാവിെല എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ ചവറ ശങ്കരമംഗലം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപാസന ഹോസ്പിറ്റലിലെ 11മെഡിക്കൽ ഡിപ്പാർട്മെൻുകളിലെ 44 ഡോക്ടർമാരുടെയും നഴ്സുമാർ അടക്കമുള്ള പാരാമെഡിക്കൽ സംഘത്തിെൻറയും സേവനം ക്യാമ്പിൽ ലഭ്യമാക്കും. മെഡിക്കൽ ലാബും ആംബുലൻസും ഒരുക്കുന്നതിന് പുറമേ പനി ക്ലിനിക്കും ഒരുക്കും. തുടർ ചികിത്സ വേണ്ടവർക്ക് ഉപാസന ഹോസ്പിറ്റലിൽ 50ശതമാനം ഇളവ് നൽകും. സ്ത്രീകൾക്ക് പത്തുശതമാനം ഇളവുനൽകും. 70ശതമാനമോ അതിലധികമോ വൈകല്യങ്ങളുണ്ടെന്ന മെഡിക്കൽ ബോർഡിെൻറ സർട്ടിഫിക്കറ്റുള്ള ഭിന്നശേഷിക്കാർക്ക് ചികിത്സ ചെലവിെൻറ പത്തുശതമാനവും ഇളവുണ്ട്. രാവിലെ 8.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എൻ. വിജയൻപള്ള എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ രവിപിള്ള ഫൗണ്ടേഷൻ ജനറൽ കൺവീനർ പി. ചന്ദ്രശേഖരപിള്ള, ഉപാസന ഹോസ്പിറ്റൽ ജനറൽ മാനേജർ പ്രഫ. കെ.സി. ഉണ്ണികൃഷ്ണൻ, കെ. രാജേശ്വരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.