കൊട്ടാരക്കരയിൽ റോഡുകളിലെ കുഴികൾ അടച്ചുതുടങ്ങി

കൊട്ടാരക്കര: മഴക്കാലമായതോടെ കൊട്ടാരക്കര നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടച്ചുതുടങ്ങി. കൊട്ടാരക്കര ചന്തമുക്കിൽ മിനിർവ ജങ്ഷനിലും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുൻവശവും പുലമൺ ട്രാഫിക് സർക്കിളിന് മുൻവശത്തും വൻകുഴികൾ രൂപപ്പെട്ടിരുന്നു. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളംകെട്ടിനിൽക്കുകയും വാഹനങ്ങൾ കുഴികളിൽവീണ് അപകടപ്പെടുന്നതും മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മിനർവ ജങ്ഷനിൽ രൂപപ്പെട്ട കുഴി കഴിഞ്ഞദിവസം അടച്ചു. മറ്റ് ഭാഗങ്ങളിലെയും കുഴികൾ അടക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായെന്നും മഴ തടസ്സമായതിനാലാണ് പണിതുടങ്ങാൻ വൈകുന്നതെന്നും അസി.എക്സിക്യൂട്ടിവ് എൻജിനീയർ ലത പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുൻവശവും പുലമൺ ട്രാഫിക് സർക്കിളിന് മുൻവശവും എൻ.എച്ചി​െൻറ പരിധിയിൽ വരുന്നതിനാൽ നാഷനൽ ഹൈവേ ഡിപ്പാർട്ട്മ​െൻറാണ് ആ ഭാഗങ്ങളിലെ റോഡുകളിലെ തകരാറുകൾ പരിഹരിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.