കുന്നിക്കോട്: കിടങ്ങയിൽ വലിയതോട് ദിശമാറി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ. നശിക്കുന്നത് ഏക്കറുകണക്കിന് കൃഷിഭൂമി. വിളക്കുടി ഗ്രാമപഞ്ചായത്ത് കുളപ്പുറം വാർഡിലെ കിടങ്ങയിൽ തോടാണ് സംരക്ഷണഭിത്തി തകർന്ന് ദിശമാറി ഒഴുകുന്നത്. കാലവർഷം ശക്തമായപ്പോൾ നീരൊഴുക്ക് വർധിച്ചാണ് സംരക്ഷണ ഭിത്തി തകർന്നത്. തോട് 500 മീറ്ററിലധികം സ്വകാര്യവ്യക്തിയുടെ ഭൂമിയിലൂടെയാണ് ഒഴുകുന്നത്. നിരവധി തവണ തോടിെൻറ ദിശ കൃത്യമാക്കണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. 39.50 ലക്ഷം രൂപയാണ് തോടിനായി ആവശ്യമായി വരുന്ന തുക. എന്നാൽ തുകയുടെ അപര്യാപ്തയാണ് വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. തോട് ദിശമാറിയതോടെ സമീപത്തെ ബണ്ടും ഉപയോഗശൂന്യമായി. പ്രദേശത്തെ കാർഷിക മേഖലയിലേക്ക് ലഭിക്കേണ്ട ജലത്തിനും കുറവുണ്ടായി. വേനൽ ശക്തമാകുമ്പോൾ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും ഈ ബണ്ട് വഴി കഴിഞ്ഞിരുന്നു. പ്രദേശത്ത് ജലക്ഷാമവും കൃഷിഭൂമിക്ക് നാശനഷ്ടവും സൃഷ്ടിച്ച് ഒഴുകുന്ന വലിയ തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.