മെഡിക്കൽ ഓഫിസർ ഒഴിവ്

പുനലൂർ: കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പാക്കുന്ന വയോമിത്രം പ്രോജക്ടിൽ ജില്ലയിലെ യൂനിറ്റുകളിലേക്ക് മെഡിക്കൽ ഓഫിസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താൽപര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 11ന് പുനലൂർ വയോമിത്രം പ്രോജക്ട് ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 9072574654. നിർമാർജന സൗകര്യം ഒരുക്കിയിട്ടും മാലിന്യം പുറത്തുതന്നെ പുനലൂർ: പകർച്ചപ്പനി അടക്കം രോഗ പ്രതിരോധത്തിനും മാലിന്യം ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നു. പുനലൂർ നഗരത്തിലാണ് ആളുകളുടെ നിസ്സഹകരണം മൂലം മാലിന്യശേഖരണം ഫലപ്രദമാകാത്തത്. പാതയോരങ്ങളിലും മറ്റും അവശിഷ്ടങ്ങൾ തള്ളുന്നത് തടയാൻ ഉദ്ദേശിച്ച് മിക്കയിടത്തും വൻതുക മുടക്കി കിയോസ്കുകൾ സ്ഥാപിച്ചിരുന്നു. ജൈവ-അജൈവ മാലിന്യം വേർതിരിച്ച് ശേഖരിക്കാനുള്ള സൗകര്യമുള്ളതാണിത്. ഇതിനുള്ളിൽ മാലിന്യം കൊണ്ടിടുന്നതിന് ഫീസുമില്ല. എല്ലാത്തരം മാലിന്യവും ഇതിൽ തള്ളാം. നിത്യവും ഇവിടെനിന്ന് നഗരസഭയുടെ ശുചീകരണ വിഭാഗം മാലിന്യം നീക്കംചെയ്യുന്നുണ്ട്. എന്നിട്ടും ജനങ്ങൾ നിസ്സഹകരിക്കുന്നതു കാരണം ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ല. ആഹാര അവശിഷ്ടവും പ്ലാസ്റ്റിക് മാലിന്യവും അടക്കം പുറമേക്ക് തള്ളുന്നു. അവശിഷ്ടങ്ങൾ കാക്കയും മറ്റും കൊത്തിവലിച്ച് പരിസരങ്ങളിലാകെ കൊണ്ടിടുന്നു. മഴവെള്ളം വീഴുന്നതോടെ മാലിന്യം അഴുകി ദുർഗന്ധത്തിനും ഇടയാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.