ചവറ: വൈക്കം മുഹമ്മദ് ബഷീറിെൻറ കൃതികളും ജീവിതവുമായി കൈയെഴുത്ത് പതിപ്പ്. ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അതുല്യ രാഹുൽ, രേവതി, അമീന എന്നിവരാണ് 16 പേജുള്ള കൈപ്പതിപ്പ് തയാറാക്കിയിരിക്കുന്നത്. ബഷീറുമായി ബന്ധപ്പെട്ട സംഭവങ്ങൾ, അദ്ദേഹത്തിെൻറ കഥകൾ എന്നിവ ശേഖരിച്ചാണ് ഇതു തയാറാക്കിയത്. ചിത്രകാരൻ എം.എഫ്. ഹുസൈൻ, ബഷീറിനെ സന്ദർശിച്ചതും മരത്തിനു താഴെ പാട്ടിൽ ലയിച്ചിരിക്കുന്ന ബഷീറിെൻറ നിരവധി ചിത്രങ്ങളും കൈയെഴുത്ത് പതിപ്പിൽ കാണാം. ബഷീർ പതിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ കൈയെഴുത്തിൽ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, േപ്രമലേഖനം, ഭൂമിയുടെ അവകാശികൾ തുടങ്ങിയ കൃതികളുടെ വിവരണവുമുണ്ട്. അധ്യാപകനായ സനിൽലാൽ തയാറാക്കിയ ബഷീർ ചിത്രമാണ് ആദ്യ പേജായി നൽകിയിട്ടുള്ളത്. അധ്യാപകനായ കുരീപ്പുഴ ഫ്രാൻസിസ് കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. സ്കൂൾ അസംബ്ലിയിൽ പതിപ്പിെൻറ പ്രകാശനം അഞ്ചിന് പ്രഥമാധ്യാപകൻ ശശാങ്കദൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.