വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മാലിന്യക്കൂമ്പാരം

വെളിയം: വെളിനല്ലൂർ കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ പരിസരത്ത് മാലിന്യം നിറയുന്നു. ഒ.പി കെട്ടിടത്തി​െൻറ മുൻവശത്ത് കോട്ടൺവേസ്റ്റ്, സിറിഞ്ചുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ചിതറിക്കിടക്കുകയാണ്. കെട്ടിടത്തി​െൻറ പിറകിലും വശങ്ങളിലും പുല്ലുവളർന്നനിലയിലാണ്. ഒ.പി കെട്ടിടത്തിനു സമീപം മാലിന്യമിടാൻ സ്ഥലമുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. കിടത്തി ചികിത്സക്കുള്ള കെട്ടിടത്തി​െൻറ മുൻവശത്തെ കുടിവെള്ള പൈപ്പിന് മുന്നിൽ മാലിന്യം കൂടിയിരിക്കുകയാണ്. മാലിന്യം ഇടരുതെന്ന ബോർഡ് നോക്കുകുത്തിയായി സമീപത്തുണ്ട്. ആശുപത്രിക്കുമുന്നിൽ റോഡിന് സമീപെത്ത ക്വാർട്ടേഴ്സ് പരിസരവും കാടുവളർന്ന നിലയിലാണ്. കിണറി​െൻറ മുകളിൽ ഇരുമ്പുവല ഇട്ടിട്ടുെണ്ടങ്കിലും സമീപത്തെ മരങ്ങളിൽനിന്നുള്ള ഇലകളും കമ്പുകളും ഇതിനുമുകളിൽ വീണ് ദ്രവിച്ച് വെള്ളത്തിൽ വീഴുകയാണ്. മഴക്കാലരോഗങ്ങളും പകർച്ചവ്യാധികളും മൂലം ജനം നട്ടംതിരിയുമ്പോഴാണ് മാതൃകയാകേണ്ട ആരോഗ്യകേന്ദ്രം ശുചീകരണമില്ലാതെ കിടക്കുന്നത്. പനിക്കാലത്ത് അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ദിവസവും ചികിത്സതേടി എത്തുന്നത്. ശുചീകരണ പ്രവർത്തനം ഹോസ്പിറ്റൽ മാനേജ്മ​െൻറ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ചെയ്യേണ്ടത്. 2015ൽ മാനേജ്മ​െൻറ് കമ്മിറ്റി ഫണ്ടിൽ 13ലക്ഷം രൂപ വരുമാനമുണ്ടായതായാണ് അറിവ്. ഹെൽത്ത് സൂപ്പർവൈസർ മുതൽ താഴോട്ടുള്ളവരുടെ ഓഫിസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തോടി​െൻറ വശങ്ങളിൽ സെപ്റ്റിക് മാലിന്യം തള്ളി വെളിയം: വല്ലഭൻകര പാലത്തിനു സമീപം സെപ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് മാലിന്യം തള്ളിയത്. പ്രദേശമാകെ ദുർഗന്ധം വമിക്കുന്നുണ്ട്. നെടുവത്തൂർ പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി മാലിന്യനിർമാർജനത്തിനുള്ള നടപടികൾ സ്വീകരിച്ചു. മുമ്പും നിരവധിതവണ തോടി​െൻറ വശങ്ങളിൽ മാലിന്യം തള്ളിയിട്ടുണ്ട്. കാർഷികാവശ്യത്തിനും തുണിയലക്കാനും നൂറുകണക്കിന് ആളുകളാണ് വല്ലഭൻകര തോടിനെ ആശ്രയിക്കുന്നത്. സാമൂഹികവിരുദ്ധരുടെ നടപടിക്കെതിരെ അധികൃതർ ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.