കെ.എസ്.യു-എസ്.എഫ്.ഐ സംഘട്ടനം: മൂന്നുപേർക്ക് പരിക്ക് അഞ്ചൽ: അഞ്ചൽ സെൻറ് ജോൺസ് കോളജിൽ ഇരു വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തെത്തുടർന്ന് മൂന്നുപേർക്ക് പരിക്ക്. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് ആദിൽ (20), മാഹീൻ (20) എസ്.എഫ്.ഐ യൂനിറ്റ് അംഗം ആദർശ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് കോളജിന് മുന്നിൽ വിദ്യാർഥി യൂനിയനുകൾ തമ്മിൽ കൊടികെട്ടിയത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതിെൻറ തുടർച്ചയാണ് സംഘട്ടനമെത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.