നടിയെ ആക്രമിച്ച സംഭവം: പ്രതികൾ ശിക്ഷിക്കപ്പെടും -സ്പീക്കർ പത്തനാപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കെപ്പടണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പത്തനാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിജ്ഞാനോദയം 2017 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജിബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നാഷനൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഫ. ഐ. ഇബ്നു സൗദ്, കൈരളി ടി.വി ഇ നോടെക് അവാർഡ് ജേതാവ് വരുൺ ചന്ദ്രൻ എന്നിവരെ ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എൻ. ജഗദീശൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ബിനു ഡാനിയേൽ, ജില്ല പഞ്ചായത്തംഗം എസ്. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം എ.ബി. അൻസാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി. രാജേന്ദ്രൻ നായർ, ഒ. സൈനുലാബുദ്ദീൻ, എസ്. നജീമുനിഷ, റാജിഫ, രത്നമ്മ, എസ്. അനിൽകുമാർ, എം. ഹുസൈൻ, ഷൗബീല ഷാജഹാൻ ഷേക്പരീത്, ബൾക്കീസ് ബീഗം എന്നിവർ സംസാരിച്ചു. എസ്.എം. ഷെരീഫ് സ്വാഗതവും സെക്രട്ടറി എം. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.