പി.എസ്​.സി അറിയിപ്പ്

ഇൻറർവ്യൂ കാറ്റഗറി നമ്പർ 417/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ (പോളിടെക്നിക്സ്) വകുപ്പിൽ െലക്ചറർ ഇൻ കോമേഴ്സ് തസ്തികക്ക് ജൂലൈ 12,13,14 തീയതികളിലും കാറ്റഗറി നമ്പർ 12/2010 പ്രകാരം വ്യാവസായിക പരിശീലനവകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലബോറട്ടറി അസി. -കെമിക്കൽ പ്ലാൻറ്) തസ്തികക്ക് ജൂലൈ 20നും പബ്ലിക് സർവിസ് കമീഷൻ തിരുവനന്തപുരം ആസ്ഥാന ഓഫിസിൽ െവച്ച് ഇൻറർവ്യൂ നടത്തും. നിയമനം പി.എസ്.സിയിൽ അഡീനൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച കെ. നന്ദകുമാറിനെ എസ്റ്റാബ്ലിഷ്മ​െൻറ് വിഭാഗത്തിൽ നിയമിച്ചു. ജോയൻറ് സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ച പി. ദേവാനന്ദനെ ജോയൻറ് പരീക്ഷ കൺേട്രാളറായും എസ്.എസ്. സുരേഷ്ബാബുവിനെ നിയമന ശിപാർശ വിഭാഗത്തിലും വി.ബി. മനുകുമാറിനെ ഡിസ്ട്രിക്റ്റ് റിക്രൂട്ട്മ​െൻറ് വിഭാഗത്തിലും എസ്. ഡോളിയെ എസ്റ്റാബ്ലിഷ്മ​െൻറ് വിഭാഗത്തിലും എ. ഇന്ദുവിനെ ഫിനാൻസ് കൺേട്രാളറായും നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറിമാരായ സി. ഇന്ദുകലയെ യൂനിഫോംഡ് ഫോഴ്സസ് റിക്രൂട്ട്മ​െൻറ് വിഭാഗത്തിലും എസ്. ജയകുമാറിനെ തിരുവനന്തപുരം ജില്ല ഓഫിസറായും സി.എ. ജോസഫിനെ ഇടുക്കി ജില്ല ഓഫിസറായും പി.എൽ. മനോജിനെ പരീക്ഷവിഭാഗത്തിലും നിയമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.