പനിമരണം: സാമ്പത്തികസഹായം നൽകണം –ഡി.സി.സി

കൊല്ലം: ജില്ലയിൽ പനിമൂലം ഇതിനകം മരിച്ച 28ഓളം പേരുടെ കുടുംബത്തിന് ആശ്വാസമായി അഞ്ചുലക്ഷം രൂപ സാമ്പത്തികസഹായം അനുവദിക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. പകർച്ചവ്യാധികൾ തടയുന്നതിൽ പരാജയപ്പെട്ടതിലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിലും മദ്യ മുതലാളിമാർക്ക് നാടിനെ തീറെഴുതികൊടുത്തതിലും പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തിൽ 11ന് കൊല്ലം താലൂക്ക് ഓഫിസിന് മുന്നിൽ ധർണ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബാബു പ്രസാദ്, കെ.സി. രാജൻ, ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എ. ഷാനവാസ്ഖാൻ, രതികുമാർ, എം.എം. നസീർ, എൻ. അഴകേശൻ, ഹിദുർ മുഹമ്മദ്, പുനലൂർ മധു, മേരിദാസൻ, എ.കെ. ഹഫീസ്, ശശികുമാരൻ നായർ, അലക്സ് മാത്യു, എസ്. വിപിനചന്ദ്രൻ, പി. ജർമിയാസ്, ചിറ്റുമൂല നാസർ എന്നിവർ സംസാരിച്ചു. എസ്. ശ്രീകുമാർ സ്വാഗതവും വൈ. ഷാജഹാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.