കൊല്ലത്തെ സ്​റ്റോപ്പുകളിൽ നിർത്താതെ 'സൂപ്പർ എക്​സ്​പ്രസ്​'

കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ എക്സ്പ്രസ് എയർ ബസുകൾ കൊല്ലത്തെ പ്രധാന സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന പരാതി വീണ്ടും ഉയരുന്നു. നേരേത്ത ഇതുസംബന്ധിച്ച് യാത്രക്കാർ ആക്ഷേപമുന്നയിച്ചിരുന്നെങ്കിലും നടപടിയെടുക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറായിരുന്നില്ല. കൊല്ലം റെയിൽവേ സ്റ്റേഷൻ, ചിന്നക്കട, കലക്ടറേറ്റ് എന്നിവിടങ്ങളിലാണ് സൂപ്പർ എക്സ്പ്രസുകൾ നിർത്താത്തത്. കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ ദേശീയപാതയിലെ അംഗീകൃത സ്റ്റോപ്പുകളുടെ പട്ടികയിൽ സൂപ്പർ എക്സ്പ്രസിന് കൊല്ലം നഗരത്തിൽ റെയിൽവേ സ്റ്റേഷൻ, ചിന്നക്കട, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, കലക്ടറേറ്റ് എന്നീ സ്റ്റോപ്പുകളാണുള്ളത്. ഇൗയിടെ കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ സൂപ്പർ എക്സ്പ്രസ് എയർബസുകൾ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ മാത്രമാണ് നിർത്തുക. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഇത്തരം ബസുകൾ തിരുവനന്തപുരം നഗരത്തിലെ എല്ലാ സ്റ്റോപ്പുകളിലും നിർത്താറുണ്ട്. കയറുന്ന യാത്രക്കാരോട് ആറ്റിങ്ങൽ കഴിഞ്ഞാൽ കൊല്ലം ബസ്സ്റ്റാൻഡിലേ നിർത്തൂവെന്നാണ് കണ്ടക്ടർമാർ സ്ഥിരമായി പറയുന്നത്. അതുെകാണ്ടുതന്നെ തിരുവന്തപുരത്തുനിന്ന് കൊല്ലം ബസ്സ്റ്റാൻഡുവരെ കാലിയായ സീറ്റുമായാണ് മിക്ക സൂപ്പർ എക്സ്പ്രസ് എയർബസുകളും വരുന്നത്. ദീർഘദൂര സർവിസായതിനാലാണ് എല്ലാ സ്റ്റോപ്പുകളിലും നിർത്താത്തതെന്നാണ് കണ്ടക്ടർമാരുടെ വാദം. നിശ്ചിതസമയത്ത് ഒാടിയെത്തണമെങ്കിൽ അപ്രധാന സ്റ്റോപ്പുകൾ ഒഴിവാക്കാതെ നിവൃത്തിയില്ലെന്നും ഇവർ പറയുന്നു. സൂപ്പർ എക്സ്പ്രസിന് നേരേത്തയുണ്ടായിരുന്ന അംഗീകൃത സ്റ്റോപ്പുകളുടെ പട്ടികയാണ് ഇപ്പോഴും തുടരുന്നതെന്നും സ്റ്റോപ്പുകൾ കുറച്ചിട്ടില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വാദം. അംഗീകൃത സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരും വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ പ്രധാനപ്പെട്ട എല്ലാ സ്റ്റോപ്പിലും നിർത്തുന്ന ബസുകൾ കൊല്ലമെത്തുേമ്പാൾ തുടരുന്ന 'വിവേചന'ത്തിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.