​െഎ.ടി​.​െഎ സംസ്ഥാന കായികമേളക്ക്​ തുടക്കം: 32 പോയൻറുമായി മലമ്പുഴ കുതിക്കുന്നു

കൊല്ലം: െഎ.ടി.െഎ സംസ്ഥാനതല കായികമേളക്ക് തിരിതെളിഞ്ഞു. കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മീറ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ത്രി പതാക ഉയർത്തിയതോടെ നാലുദിവസം നീളുന്ന മേളക്ക് വിസിൽ മുഴങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യദിനത്തിന് തിരശ്ശീലവീണപ്പോൾ 32 പോയൻറുമായി മലമ്പുഴ െഎ.ടി.െഎ കുതിപ്പ് തുടരുകയാണ്. മത്സരം ആരംഭിച്ചപ്പോൾ തന്നെ വ്യക്തമായ ലീഡോടെയായിരുന്നു മലമ്പുഴയുടെ മുന്നേറ്റം. 22 പോയൻറുമായി മാള, ചാലക്കുടി െഎ.ടി.െഎകൾ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ഏഴിന് നടക്കുന്ന സമാപനസമ്മേളനത്തിൽ വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ വിജയികൾക്ക് സമ്മാനം വിതരണംചെയ്യും. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ പെങ്കടുത്തു. ചന്ദനതോപ്പ് െഎ.ടി.െഎയിെല സ്പോർട്സ് ക്യാപ്റ്റൻ സാജിദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയർ പി. രാജേന്ദ്രബാബു ചെയർമാനും ചന്ദനതോപ്പ് െഎ.ടി.െഎ പ്രിൻസിപ്പൽ ബി. വിജയൻ ജനറൽ കൺവീനറുമായ സംഘാടകസമിയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.