കൊല്ലം: സംസ്ഥാനത്ത് പുരാരേഖകളുടെ സംരക്ഷണം ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി ജില്ലതലത്തിൽ 'ഹെറിേറ്റജ് േഫാറം' രൂപവത്കരിക്കുന്നു. സംസ്ഥാന പുരാരേഖ വകുപ്പിന് കീഴിൽ നിലവിൽ സ്കൂൾതലത്തിൽ നടപ്പാക്കുന്ന 'ഹെറിറ്റേജ് ക്ലബു'കളുെട തുടർച്ചയായാണ് ചരിത്രകാരന്മാരെയടക്കം ഉൾക്കൊള്ളിച്ച് പുതിയ കൂട്ടായ്മയൊരുക്കുന്നത്. ജില്ലതലത്തിൽ ഹെറിറ്റേജ് ഫോറത്തിെൻറ ഏകോപനത്തിന് കോഒാഡിേനറ്ററെയും നിയമിക്കും. വിദ്യാർഥികൾ, അധ്യാപകർ, ചരിത്രാന്വേഷകർ തുടങ്ങി പുരാരേഖ സംരക്ഷണത്തിൽ താൽപര്യമുള്ളവരെ ഫോറത്തിെൻറ ഭാഗമാക്കും. ഇപ്പോൾ പുരാരേഖ വകുപ്പ് നടപ്പിലാക്കിവരുന്ന 'കമ്യൂണിറ്റി ആർക്കൈവ്സ്' ഫലപ്രദമായി മുന്നോട്ടുെകാണ്ടുപോകുന്നതിനും ഹെറിറ്റേജ് ഫോറം ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നു. പുരാരേഖകളുമായി ബന്ധപ്പെട്ട സംവാദങ്ങൾ, സെമിനാറുകൾ എന്നിവയും ഫോറം നിലവിൽ വരുന്നതോടെ ജില്ലതലത്തിൽ ഒരുക്കാനാവും. ഇതോടൊപ്പം സ്കൂൾ ഹെറിറ്റേജ് ക്ലബ് പ്രവർത്തനം വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള ക്ലബുകൾ കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന് പുരാരേഖ വകുപ്പ് ഡയറക്ടർ പി. ബിജു 'മാധ്യമ'ത്തോട് പറഞ്ഞു. 'കമ്യൂണിറ്റി ആർക്കൈവ്സി'െൻറ ഭാഗമായി സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള പുരാരേഖകളുടെ വകുപ്പ് സമാഹരിക്കുന്നുണ്ട്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ ലഭ്യമാവുന്ന നിരവധി പുരാരേഖകൾ സ്വകാര്യ വ്യക്തികളുടെ ശേഖരങ്ങളിൽ ഉണ്ടാവുമെന്ന നിഗമനത്തിലാണ് അധികൃതർ. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ചരിത്രം, ആയുർവേദം തുടങ്ങിയവ സംബന്ധിച്ച താളിയോലകളടക്കം പല രേഖകളും ഇതിനകം പുരാരേഖ വകുപ്പിന് ലഭിച്ചിട്ടുണ്ട്. പുരാരേഖകൾ കൈവശമുള്ളവർ അത് വകുപ്പിന് കൈമാറാൻ സന്നദ്ധമായാൽ ഏറ്റെടുക്കുകയും സന്നദ്ധമല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലാക്കിയശേഷം യാഥാർഥ രേഖ ഉടമക്ക് മടക്കി നൽകുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ മടക്കിനൽകുന്ന രേഖ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള മാർഗനിർദേശവും പുരാരേഖ വകുപ്പ് നൽകും. എസ്. ഷാജിലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.