ജില്ലയില്‍ 20 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാകും താലൂക്കുകളില്‍ പ്രത്യേക സന്ദര്‍ശനസമയം

തിരുവനന്തപുരം: ജില്ലയിലെ 20 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുമെന്ന് കലക്ടര്‍ എസ്. വെങ്കടേസപതി. ഇതിന് ഓഫിസുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഫ്രണ്ട് ഓഫിസ് സംവിധാനമടക്കമുള്ള ജനസൗഹൃദ സൗകര്യങ്ങളും വില്ലേജ് ഓഫിസുകളില്‍ ഏര്‍പ്പെടുത്തും. പിന്നീട് മറ്റ് വില്ലേജ് ഓഫിസുകളും സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വില്ലേജ് ഓഫിസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. താലൂക്ക് ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക സന്ദര്‍ശനസമയം ഏര്‍പ്പെടുത്തി. രാവിലെ ഒരു മണിക്കൂറും ഉച്ചക്കുശേഷം ഒരു മണിക്കൂറുമാണ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ കാണുക. ഇതിന് താലൂക്ക് ഓഫിസുകളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്നും ജീവനക്കാര്‍ അവിടെയെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഓഫിസുകളില്‍ ലഭിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും അടിയന്തരമായി മറുപടി നല്‍കണം. രണ്ട് തവണയില്‍ കൂടുതല്‍ അപേക്ഷകന്‍ ഓഫിസിലെത്തുന്ന സാഹചര്യം ഒഴിവാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.