മലയിൻകീഴ്: ശ്രീകൃഷ്ണപുരം െറസിഡൻറ്സ് അസോസിയേഷെൻറ യുവജനസംഗമം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'വീടിന് ഒരു മരം, മഴക്കുഴി' പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ അസോസിയേഷൻ വളപ്പിൽ മരംനട്ട് നിർവഹിച്ചു. യുവജനവേദി പ്രസിഡൻറ് വിഷ്ണുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. തുളസീധരൻ സ്വാഗതം പറഞ്ഞു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, മുൻഷി ഫെയിം ഹരീന്ദ്രകുമാർ, ഫോറം സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ, അസോസിയേഷൻ പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, വനിതവേദി പ്രസിഡൻറ് ലതാകുമാരി എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ അഭയയിലെ വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. അസോസിയേഷനിലുൾപ്പെട്ട എല്ലാവിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകി. ഫോട്ടോ വീടിന് ഒരുമരം, മഴക്കുഴി പദ്ധതിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം െറസിഡൻറ്സ് അസോസിയേഷൻ വളപ്പിൽ ഐ.ബി. സതീഷ് എം.എൽ.എ വൃക്ഷത്തെ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.