കന്യാകുമാരി--തിരുവനന്തപുരം ദേശീയപാതയിൽ ഗതാഗത നിയന്ത്രണം നാഗർകോവിൽ: കന്യാകുമാരി--തിരുവനന്തപുരം ദേശീയ പാതയിൽ പാർവതിപുരത്ത് മേൽപാലത്തിെൻറ പണി നടക്കുന്നതിനാൽ തിരുനെൽവേലിയിൽനിന്ന് വടശ്ശേരി ബസ്സ്റ്റാൻഡിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ വെട്ടൂർണിമഠം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ക്രിസ്തുനഗർവഴി പാൽപണ്ണയിൽ എത്തി അവിടെനിന്ന് കെ.പി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകണം. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുമെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു. കിംസ് കാൻസർ സെൻററിലേക്ക് നാഗർകോവിലിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നാഗർകോവിൽ: തിരുവനന്തപുരത്തുള്ള കിംസ് കാൻസർ സെൻററിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സർവിസ് തുടങ്ങി. നാഗർകോവിൽ വടശ്ശേരി ബസ്സ്റ്റാൻഡിൽനിന്ന് ദിവസേന രാവിലെ ആറിനാണ് സർവിസ് തുടങ്ങുക. പതിവു സർവിസുകൾ പോലെ തമ്പാനൂരിൽ എത്തിയശേഷം അവിടെനിന്ന് പട്ടം, കാസ്മോപോളിറ്റൻ ആശുപത്രി, മെഡിക്കൽ കോളജ് വഴി കിംസിൽ എത്തിച്ചേരും. സർവിസിെൻറ ഉദ്ഘാടനം ഡി.എസ്.പി ഗോപി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.