സ്വാശ്രയ എൻജി. മാനേജ്‌മെൻറ്​ അസോ. സസ്​പെൻഡ്​ ചെയ്​ത അംഗം രാജി​െവച്ചു

തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മ​െൻറ് അസോസിയേഷനിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ചെയർമാൻ ടി.ആർ. ഷംസുദ്ദീൻ സംഘടനയിൽനിന്ന് രാജിെവച്ചു. സ്വാർഥ താൽപര്യത്തിനുവേണ്ടി അസോസിയേഷൻ പ്രസിഡൻറ് ജോറി മത്തായി പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചാണ് രാജി. സ്വന്തം കോളജി​െൻറ ഫലം സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുെന്നന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മാനേജ്‌മ​െൻറ് അസോസിയേഷൻ ജനറൽബോഡി അന്വേഷണ വിധേയമായി കോളജ് ചെയർമാനായ ഷംസുദ്ദീനെ സസ്‌പെൻഡ് ചെയ്തത്. ത​െൻറ സ്ഥാപനത്തിനെതിരെയുള്ള ആരോപണം പ്രതികാരത്തോടുകൂടിയതും കെട്ടിച്ചമച്ചതും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ളതാണെന്ന് ഷംസുദ്ദീൻ അറിയിച്ചു. സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷ ഫലമാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ഏപ്രിൽ നാലിന് സാങ്കേതിക സർവകലാശാലയുടെ വെബ്‌സൈറ്റിലെ ഫലം പ്രകാരം കൊച്ചിൻ കോളജിന് 68 ശതമാനം വിജയമാണുള്ളത്. 12-ാം റാങ്കും കോളജിലെ വിദ്യാർഥിക്കാണ്. സർവകലാശാല പ്രസിദ്ധീകരിച്ച വിവരങ്ങളും കോളജിലെ രജിസ്റ്ററുകൾ പ്രകാരമുള്ള വിവരങ്ങളുമാണ് വിജയശതമാനം കണക്കാക്കുന്നതിന് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, അസോസിയേഷൻ പ്രസിഡൻറി​െൻറ കോളജും പരാതി നൽകിയയാളുടെ കോളജും മൂവാറ്റുപുഴ കൊച്ചിൻ കോളജി​െൻറ സമീപത്തുള്ള കോളജായതിനാൽ വിജയശതമാനം കുറഞ്ഞ കോളജുകൾതന്നെ കരുവാക്കി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയായിരുെന്നന്ന് ഷംസുദ്ദീൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.