ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ബാലരാമപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. പള്ളിച്ചൽ കേളേശ്വരം വീണഭവനിൽ പ്രസാദി​െൻറ ഭാര്യ വീണ പ്രസാദ് (24) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇവർക്ക് ആറുമാസം പ്രായമുള്ള മകളുണ്ട്. കഴിഞ്ഞ കുറേദിവസമായി ഡെങ്കിപ്പനി ബാധിച്ച് കല്ലിയൂർ തെറ്റിവിള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലേക്കും അവിടെനിന്ന് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മരണം. മകൾ: അയന പ്രസാദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.