ആനയുടെ ചവിട്ടേറ്റ്​ മരിച്ചു

നാഗർകോവിൽ: തിരുവട്ടാറിനടുത്ത് വേർകിളമ്പിയിൽ മരക്കച്ചവടക്കാര​െൻറ ആനയുടെ ചവിേട്ടറ്റ് മധ്യവയസ്കൻ മരിച്ചു. ചെട്ടിയാർവിള സ്വദേശി ജോൺസേവ്യറാണ് (56) മരിച്ചത്. ശനിയാഴ്ച രാത്രി മകളെ പ്രസവത്തിനായി കണ്ണനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടാക്കിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. രാത്രിയായതിനാൽ ആനയെ പറമ്പിൽ തളച്ചിരുന്നത് ജോൺസേവ്യർ കണ്ടില്ല. ഇരുട്ടത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആനയുടെ ആക്രമണത്തിനിരയായത്. ഉടനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തിരുവട്ടാർ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.