വ്യക്തിഹത്യ നടത്തുന്നയാൾക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​

തിരുവനന്തപുരം: വിരോധമുള്ളവർക്കെതിരെ വ്യക്തിഹത്യ നടത്തുകയും വ്യാജപരാതി അയക്കുകയും ചെയ്യുന്ന വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. കരകുളം ചെക്കക്കോണം അനിത ഭവനിൽ എസ്. സുധാകരനെതിരെ നടപടിയെടുക്കാനാണ് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. കരകുളം ചെക്കക്കോണം സ്വദേശി ദേവപാലൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച് മനുഷ്യാവകാശ കമീഷനിലെ അന്വേഷണ വിഭാഗം അന്വേഷിച്ചിരുന്നു. സുധാകരന് ദേവപാലൻ നായരോടുള്ള വിരോധം കാരണം ഇദ്ദേഹത്തി​െൻറ അവിവാഹിതയും വയോധികയുമായ സഹോദരിക്കെതിരെ നിരന്തരമായി വ്യാജപരാതികൾ നൽകിയിട്ടുണ്ടെന്ന് കമീഷൻ കണ്ടെത്തി. വയോധികക്കെതിരെ അശ്ലീല പോസ്റ്റർ ഒട്ടിച്ചതിന് സുധാകര​െൻറ പേരിലുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. അയൽവാസികളിൽ പലർക്കെതിരെയും ഇയാൾ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ടത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.