മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു

അഞ്ചാലുംമൂട്: . കുരീപ്പുഴ ആയിരവില്ലൻ കാവിന് സമീപം പ്രകാശ് ബോട്ട് യാർഡിലുണ്ടായിരുന്ന ശക്തികുളങ്ങര കാവിളയിൽ വില്യം ബഞ്ചമി​െൻറ 'വിൻകെയിൻ 'എന്ന ബോട്ടാണ് കത്തിയത്. ബോട്ട് പൂർണമായും നശിച്ചു. 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ട്രോളിങ് നിരോധനത്തെ തുടർന്ന് യാർഡിൽ അടുപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ആയിരത്തോളം ലിറ്റർ ഡീസലും ബോട്ടിൽ സൂക്ഷിച്ചിരുന്നു. ഇതാണ് തീ ആളിപ്പടരാൻ കാരണമായത്. കത്തിയ ബോട്ടിനോട് ചേർന്ന് മറ്റ് ആറ് ബോട്ടുകൾ കൂടിയുണ്ടായിരുന്നു. മറ്റൊരു ബോട്ടിൽ കായലിലേക്ക് കെട്ടിവലിച്ചു കൊണ്ടുപോയതിനാൽ വലിയ അപകടം ഒഴിവായി. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് നാല് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആറ് വർഷം മുമ്പിറക്കിയ ബോട്ടാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.