ജില്ല സഹോദയ എക്​സലൻസ്​ പുരസ്​കാരം വിതരണംചെയ്​തു

പോത്തന്‍കോട്: വിദ്യാഭ്യാസമാണ് നല്ല സാമൂഹികജീവിതത്തി​െൻറ അടിസ്ഥാനമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ല സഹോദയയുടെ സ്‌കൊളാസ്റ്റിക് എക്‌സലന്‍സ് പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ജില്ല സഹോദയ രക്ഷാധികാരി ജി. രാജ്‌മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കൻഡറി സ്‌കൂല്‍ പ്രിന്‍സിപ്പല്‍ സ്വാമി പ്രണവശുദ്ധന്‍, പ്രസിഡൻറ് ഡോ. വിജയന്‍, മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിന്‍സൻറ്, ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് എല്ലാവിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയവരെയും പ്ലസ്ടുവിന് എല്ലാ വിഷയത്തിനും 90 ശതമാനം മാര്‍ക്ക് നേടിയവെരയും അനുമോദിച്ചു. തൊഴിലുറപ്പ് കുടിശ്ശിക: ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ പാർലമ​െൻറ് മാർച്ചും ധർണയും തിരുവനന്തപുരം: തൊഴിലുറപ്പ് വേതന കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജൂലൈ 20ന് പാർലമ​െൻറ് മാർച്ചും ധർണയും നടത്തുമെന്നും ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മുമ്പിൽ ജനപ്രതിനിധികൾ അനുഭാവ ധർണ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. തുളസിയും ജന. സെക്രട്ടറി അഡ്വ. പി. വിശ്വംഭരപണിക്കരും അറിയിച്ചു. വേതനം കുടിശ്ശിക ആയതോടെ ബഹുഭൂരിപക്ഷം കുടുംബാംഗങ്ങളും പട്ടിണിയിലാണ്. വേതനം ലഭിക്കാത്തതുമൂലം െതാഴിലാളികൾ പണിയെടുക്കാൻ താൽപര്യം കാണിക്കുന്നില്ല. ഇൗവർഷം 15 തൊഴിൽദിനങ്ങൾ മാത്രമാണ് ശരാശരി പൂർത്തിയാക്കാൻ കഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.