തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ സജീവമാകുന്നു. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 48 കേസുകളിലായി നാലു കോടിയുടെ സ്വർണമാണ് എയര്‍കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. ഏകദേശം രണ്ടായിരത്തിലധികം പവന്‍. കോടികള്‍ പിടികൂടി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുമ്പോഴും പരിശോധനകള്‍ക്ക് അവശ്യമായ ആത്യന്താധുനിക ഉപകരണങ്ങളോ ഉദ്യോഗസ്ഥരോ ഇല്ലാതെ കസ്റ്റംസ് കിതക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പുറപ്പെടല്‍, ആഗമന ഭാഗങ്ങളില്‍ കസ്റ്റംസ് പരിശോധനക്കായി 92 ഉദ്യോഗസ്ഥര്‍ വേണ്ടയിടത്ത് 56 പേരാണ് ഡ്യൂട്ടിക്കുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന അവശ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ്. 24 മണിക്കൂറും തുടര്‍ച്ചയായി കസ്റ്റംസ് സേവനം വേണ്ട വിമാനത്താവളത്തില്‍ നിലവില്‍ നാല് ബാച്ചുകളാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നോക്കുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞാലും മറ്റ് ബാച്ചുകള്‍ക്കൊപ്പം അധികസമയം ഡ്യൂട്ടി എടുക്കേണ്ടിവരുന്നു. പരിശോധന കൂടുതല്‍ ശാസ്ത്രീയമാക്കണമെങ്കില്‍ നിലവിലുള്ള എക്സ്റേ മെഷീന്‍ മാറ്റി കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ മെഷീന്‍ അടിയന്തരമായി സ്ഥാപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.