പുത്തൻകട ചന്ത നവീകരണം ഇൻറർ ലോക്ക് ഇളകി; വൻ അഴിമതിയെന്നാരോപണം

പാറശ്ശാല: പഞ്ചായത്തിന് കീഴിലെ പുത്തൻകട ചന്ത നവീകരിക്കാൻ ലക്ഷങ്ങൾ മുടക്കി പാകിയ ഇൻറർ ലോക്ക് രണ്ടുദിവസമായപ്പോഴേക്കും ഇളകി. പ്രവൃത്തിയിലെ അപാകതയാണ് പൊളിയാൻ കാരണമെന്നും ലക്ഷങ്ങളുടെ അഴിമതി നടന്നതായും പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു. ചന്തക്കുള്ളിലെ 1125 സ്ക്വയർ മീറ്റർ സ്ഥലമാണ് ഇൻറർലോക്ക് ചെയ്തത്. ഇതിലേക്കായി പത്തുലക്ഷം ചെലവഴിച്ചു. സാധാരണയായി തറ നല്ലവണ്ണം ഉറപ്പിച്ചിട്ടു മെറ്റൽ ചിപ്സ് നിരത്തിയ ശേഷമാണ് ഇൻറർ ലോക്ക് പാകുന്നത്. എന്നാൽ, ഇവിടെ മണ്ണ് നിരത്തിയശേഷം നാമമാത്രമായി ചിപ്സ് വിതറിയിട്ട് തറയോട് നിരത്തുകയായിരുന്നു. അതാണ് രണ്ടാംദിവസം വാഹനം കയറിയപ്പോൾ കുഴിഞ്ഞുതാഴുകയും ഇളകിമാറുകയും ചെയ്തത്. സ്ക്വയർ മീറ്ററിന് 535 രൂപയാണത്രെ സാധാരണ റേറ്റ്. എന്നാൽ, പഞ്ചായത്ത് നൽകിയിരിക്കുന്നത് 884 രൂപ റേറ്റിനാണ്. ഇത് മൂലം നാല് ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. പണിയിലെ അഴിമതിയും ബലക്ഷയവും നാട്ടുകാർ എൻജിനീയറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരാതിക്കാരോട് അദ്ദേഹം തട്ടിക്കയറുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. അധികം ചെലവാക്കിയ തുക കോൺട്രാക്ടറുടെ പക്കൽനിന്ന് തിരിെകപ്പിടിക്കണമെന്നും പണിയിലെ അപാകതകൾ പരിഹരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പാറശ്ശാല ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കൊള്ളിയോട് സത്യനേശൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.