രാസവസ്തു ചേര്‍ത്ത മത്സ്യം ജില്ലയില്‍ വ്യാപകം

തിരുവനന്തപുരം: ഇതരസംസ്ഥാനത്തുനിന്നുള്ള രാസവസ്തുക്കള്‍ ചേർത്ത മത്സ്യം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ വ്യാപകം. ഭക്ഷ്യസുരക്ഷാ വിഭാഗത്തി​െൻറ പരിശോധന പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. മത്സ്യങ്ങളില്‍ രാസവസ്തു ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് ഇതു പരിശോധിക്കാനായും ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷ വിഭാഗം തലസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്നിരുന്നു. മത്സ്യത്തില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടത്തൊനുള്ള പരിശോധന കര്‍ശനമാക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. ഇവര്‍ക്ക് ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ സാങ്കേതിക സഹായങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ, സി.ഐ.എഫ്.ടി, എം.പി.ഇ.ഡി.എ തുടങ്ങി കേന്ദ്ര ഏജന്‍സികളുടെ സഹായവും ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവരുടെ പ്രവര്‍ത്തനം ഇനിയും കാര്യക്ഷമമല്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്സ്യങ്ങളില്‍ രാസവസ്തു സാന്നിധ്യം പരിശോധിക്കാന്‍ അതിര്‍ത്തി ചെക് പോസ്റ്റില്‍ സംവിധാനം ഇല്ലാത്തത് വിലങ്ങ് തടിയായെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ വിശദീകരണം. പരിശോധനയില്ലാത്തതി​െൻറ മറവില്‍ ഇതര സംസ്ഥാനങ്ങളിൽനിന്ന് അമോണിയ ഉൾപ്പെടെ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം അതിര്‍ത്തി കടന്ന് മാര്‍ക്കറ്റുകളില്‍ വ്യാപകമായി എത്തുന്നു. ഇത്തരം മത്സ്യങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിനുതന്നെ ഹാനികരമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതും വിഴിഞ്ഞത്ത് സീസണ്‍ സമയത്തു പോലും മത്സ്യലഭ്യതയില്ലാത്തതും കാരണം തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍ തുടങ്ങിയ ഹാര്‍ബറുകളില്‍നിന്നുള്ള മത്സ്യമാണ് തലസ്ഥാന ജില്ലയില്‍ വരുന്നത.് അവിടെനിന്ന് വാഹനങ്ങളില്‍ കയറ്റുന്ന മത്സ്യം കേരളത്തി​െൻറ മാര്‍ക്കറ്റുകളില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നതിനാല്‍ അവിടെ െവച്ചുതെന്ന ഐസിനൊപ്പം അമോണിയ കൂടി വിതറിയാണ് മത്സ്യം പെട്ടിയിലാക്കുന്നത്. മൊത്തവിതരണ കേന്ദ്രങ്ങളില്‍നിന്ന് ചില്ലറവില്‍പനകേന്ദ്രങ്ങളിലേക്ക് എത്തുന്ന മത്സ്യം ചീയാതിരിക്കാന്‍ കച്ചവടക്കാര്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തു കൂടി ചേര്‍ക്കുന്നതോടെ കൂടുതല്‍ വിഷമയമാകുന്നു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിക്കുന്ന കാലയളവ് ജില്ലയിലെ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പരമ്പരാഗതമത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമാണ്. എന്നാല്‍, ട്രോളിങ് നിരോധനം 15 ദിവസം പിന്നിടുകയും ശക്തമായ മഴയില്‍ കടല്‍ ഇളകി മറിഞ്ഞിട്ടുപോലും മത്സ്യം കിട്ടാതെ വിഷമിക്കുകയാണ് നൂറുകണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച പെലാജിക് കൺട്രോള്‍ നെറ്റ്, മിഡ്വാട്ടര്‍ ട്രാൾസ് നെറ്റ് പോലുള്ള വലകള്‍ ഉപയോഗിച്ച് നേരേത്ത ബോട്ടുകാര്‍ കടലില്‍നിന്ന് കൂട്ടത്തോടെ മത്സ്യക്കുഞ്ഞുങ്ങളെ വാരിപ്പോയതും തുറമുഖത്തിനായി വിഴിഞ്ഞത്ത് ഡ്രഡ്ജിങ് നടക്കുന്നതും തിരിച്ചടിയായി. കണവ പോലുള്ള മത്സ്യങ്ങളെ തീരക്കടലില്‍ ആകര്‍ഷിച്ച് നിര്‍ത്താനായി മാസങ്ങള്‍ക്കു മുേമ്പ മത്സ്യത്തൊഴിലാളികള്‍ കടലില്‍ കെട്ടിതാഴ്ത്തിയിരുന്ന ക്ലാഞ്ഞില്‍ പോലുള്ള പരമ്പരാഗത മത്സ്യബന്ധനരീതികളും വലിയബോട്ടുകള്‍ തീരക്കടലിൽ കയറിയതിനാൽ നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.