മദ്യനയം: ഏതു സാമൂഹിക ദുരന്തങ്ങളുടെയും ഉത്തരവാദിത്തം സർക്കാറിന്​ ^എം.എം. ഹസൻ

മദ്യനയം: ഏതു സാമൂഹിക ദുരന്തങ്ങളുടെയും ഉത്തരവാദിത്തം സർക്കാറിന് -എം.എം. ഹസൻ ചാത്തന്നൂർ: സർക്കാറി​െൻറ പുതിയ മദ്യനയത്തി​െൻറ ഫലമായുണ്ടാകുന്ന ഏത് സാമൂഹിക ദുരന്തങ്ങളുടെയും പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാറുമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. ഇന്ദിര ഗാന്ധി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ബൂത്തുതല കുടുംബ സംഗമത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫി​െൻറ മദ്യനയം അട്ടിമറിച്ച് ബാറുകൾ തുറന്ന് കേരളം മുഴുവൻ മദ്യം ഒഴുക്കാനുള്ള തീരുമാനം സാധാരണ ജനങ്ങളെ രക്ഷിക്കാനല്ല. മദ്യരാജാക്കന്മാരെ സഹായിക്കാനാണ്. 500 കോടി രൂപയുടെ അഴിമതിയാണ് പുതിയ മദ്യനയത്തി​െൻറ ഭാഗമായി നടന്നിട്ടുള്ളത്‌. ഇത് എ.കെ.ജി സ​െൻററിലെ ഖജനാവിലേക്കാണ് പോവുന്നത്. അനധികൃത കൈയേറ്റക്കാരെ സഹായിക്കാനാണ് മുഖ്യമന്ത്രി മൂന്നാർ വിഷയത്തിൽ യോഗം വിളിച്ചത്. യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കാതിരുന്നത് സർക്കാറി​െൻറ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖര​െൻറ വസതിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ഭാരവാഹികളായ ശൂരനാട് രാജശേഖരൻ, എ. ഷാനവാസ് ഖാൻ, തമ്പാനൂർ രവി, ഡി.സി.സി ഭാരവാഹികളായ പ്രഫ. ഇ. മേരീദാസൻ, ശ്രീകുമാർ, പ്രതാപവർമ തമ്പാൻ, ചാത്തന്നൂർ മുരളി, സുഭാഷ് പുളിക്കൻ, ഷാനവാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.