കൊട്ടാരക്കര: മദ്യവിൽപനശാലകൾക്ക് അവധിയുള്ള ദിവസങ്ങളിൽ വീട്ടിൽ മദ്യവിൽപന നടത്തിയിരുന്നയാൾ എക്സൈസിെൻറ പിടിയിലായി. കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ പ്ലാവിള വീട്ടിൽ സുഗതനെയാണ് (64) കൊട്ടാരക്കര എക്സൈസ് സി.ഐ വി. റോബർട്ടിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിൽപനക്കായി സൂക്ഷിച്ച എട്ട് ലിറ്ററോളം വ്യാജമദ്യം ഇയാളിൽനിന്ന് പിടിച്ചെടുത്തു. ബിവറേജസ് ഔട്ട്ലെറ്റുകളിൽനിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് അവധിദിവസങ്ങളിൽ കോട്ടാത്തല മൂഴിക്കോടുള്ള വീട്ടിൽ വിൽപന നടത്തുന്നതാണ് രീതി. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിച്ചാണ് പിടികൂടിയത്. നിരവധി അബ്കാരി കേസുകളിൽപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ ബാബുസേനൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രേംനസീർ, ഗിരീഷ് കുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.