കോവളം: സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്ന് ഉൽപന്നങ്ങളും വിൽപന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം ഭാഗത്ത് കഞ്ചാവ് വിൽപന നടത്തിക്കൊണ്ടുനിന്ന വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ് മുഹ്യിദ്ദീൻ പള്ളിക്ക് സമീപം മൈലാഞ്ചികല്ല് വീട്ടിൽ നാസറിനെയാണ്(45) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കോവളം എസ്.ഐ ജി. അജയകുമാറിെൻറ നേതൃത്വത്തിൽ പൊലീസുകാരായ ഷിജു, ഷാബു എന്നിവരാണ് പ്രതിയെ പിടിച്ചത്. പ്രതിയിൽനിന്ന് ചെറിയ പൊതികളാക്കി വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം തൂക്കമുള്ള 16 പൊതി കഞ്ചാവും 600 രൂപയും കണ്ടെടുത്തു. കഞ്ചാവ് കടത്തിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതായി കോവളം എസ്.ഐ ജി. അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.