വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ വ്യാപാരികളും പൊലീസും ചേർന്ന് സ്ഥാപിച്ച സി.സി.ടി.വി കാമറ സിസ്റ്റമായ ഓപറേഷൻ കാവൽക്കണ്ണുകളുടെ റിസീവർ മോഷണം പോയി. വെഞ്ഞാറമൂട് വ്യാപാരഭവെൻറ മുകൾനിലയിൽ സ്ഥാപിച്ച കോഡ്ലസ് റിസീവറാണ് ശനിയാഴ്ച രാത്രി മോഷണംപോയത്. അടുത്ത കെട്ടിടത്തിെൻറ ടെറസ് വഴിയാണ് മോഷ്ടാവ് വ്യാപാരഭവനിൽ കടന്നതെന്ന് കരുതുന്നു. ഇതോടെ ഓപറേഷൻ കാവൽകണ്ണുകൾ പ്രവർത്തനരഹിതമായി. 16,000 രൂപ വിലവരുന്നതാണ് റിസീവർ. വെഞ്ഞാറമൂട് പൊലീസിൽ പരാതിനൽകിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ബാബു കെ. സിതാര പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് ഡി.ജി.പി ലോക്നാഥ് െബഹ്റയാണ് ഓപറേഷൻ കാവൽകണ്ണുകൾ ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.