ദേശീയപാതയിൽ വാഹനാപകടം: മൂന്നു പേർക്ക്​ പരിക്ക്​

കൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം ഫയർഫോഴ്സ് ജീപ്പിലിടിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.45ന് കൊട്ടിയത്തിനും പറക്കുളത്തിനും മധ്യേയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാറാണ് നിയന്ത്രണംവിട്ട് എതിർദിശയിൽ വരികയായിരുന്ന കാറിലും പിന്നീട് ഫയർഫോഴ്സി​െൻറ ജീപ്പിലും ഇടിച്ചത്. അപകടത്തിൽപെട്ട കാറി​െൻറ മുൻവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന കരുനാഗപ്പള്ളി കെ.എസ്. പുരം പുന്നക്കുളം ഷംസി കോട്ടേജിൽ സൽമാന് (22) സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ആദ്യം സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല. പൊലീസി​െൻറ റിക്കവറി വാൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.