മാലിന്യം നിറഞ്ഞ്​ ഒാടകളിൽ ഒഴുക്ക്​ നിലച്ചു; ശുചീകരണത്തിന്​ നടപടിയില്ല

കരുനാഗപ്പള്ളി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഒാടകളിൽ മാലിന്യംനിറഞ്ഞതോടെ മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നു. നാടാകെ പനിപടരുന്ന സാഹചര്യത്തിൽ മലിനജലം വഴിയോരങ്ങളിൽ കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുകയാണ്. മിക്ക ഒാടകൾക്കും മേൽമൂടിയുമില്ല. മഴയായതോടെ ഒാടകൾ നിറഞ്ഞ് മലിനജലം പലയിടത്തും സമീപത്തെ വീടുകളിലേക്കും പറമ്പുകളിേലക്കും നിറയുകയാണ്. പല ഒാടകളിലേക്കും കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. ഓടയിൽ കുന്നുകൂടിയ മണ്ണും മാലിന്യവും മഴക്കാലത്തിന് മുമ്പ് പൂർണമായി നീക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇതിനായി കാര്യക്ഷമമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. മഴയെത്തിയേതാടെ ശുചീകരണവും ബുദ്ധിമുട്ടായിരിക്കുകയാണ്. ഒാടകളുടെ ശുചീകരണത്തിനും മൂടിയില്ലാ ഒാടകളിൽ അവ സ്ഥാപിക്കാനും നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.