നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ്​ മരിച്ചു

കാട്ടാക്കട: നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാറനല്ലൂര്‍ കണ്ടല അഴകം ഒഴുകുപാറ വീട്ടിൽ അമ്പിളിയുടെ മകൻ രാഹുൽ ആണ് (19) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ചീനിവിള റോഡിൽ കാവുനടയിലാണ് അപകടം. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് വീട്ടിൽനിന്ന് ഊണ് കൊണ്ടുകൊടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് റോഡിൽനിന്ന് തെന്നി സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീഴ്ചയിൽ തല മൺതിട്ടയിലിടിച്ച് നെറ്റി പിളർന്നനിലയിൽ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സിന്ധു. സഹോദരങ്ങൾ: അതുൽ, അഖിൽ, അശ്വതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.