​െഎ.എൻ.ടി.യു.സി മാർച്ച്​

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ ഹെൽത്ത് സ​െൻററി​െൻറ മൂന്നുനില കെട്ടിടത്തി​െൻറ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും സ്ഥാപനം തുറന്നുപ്രവർത്തിക്കാത്തതിൽ െഎ.എൻ.ടി.യു.സി പ്രതിഷേധ മാർച്ചും ധർണയും നടത്തി. രണ്ടുകോടി ചെലവിൽ നിർമിച്ച കെട്ടിടത്തിൽ 100 ബെഡുകളും ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ പോലും പനി ബാധിതർക്ക് ബെഡ് കിട്ടാത്ത സമയത്താണ് ആശുപത്രയിൽ ഇൗ അവസ്ഥ തുടരുന്നത്. ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചേന്തി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ആറ്റിപ്ര അനിൽ, മുൻ കൗൺസിലർ ശ്രീകുമാർ, വെട്ടുറോഡ് സലാം, ലാലു, പാങ്ങപ്പാറ അശോകൻ, അണിയൂർ ജയൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ രാജേഷ്, ദിലീപ്, അനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.