തിരുവനന്തപുരം: കോർപറേഷൻ രോഗപ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ഹെൽത്ത് വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലുള്ള പരിശോധന തിങ്കളാഴ്ച മുതൽ കർശനമാക്കും. വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണം. ന്യൂനപക്ഷങ്ങൾ ഭയചകിതർ -ജി. സുഗുണൻ തിരുവനന്തപുരം: രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കാകെ ഭയചകിതരായി മാത്രമേ ജീവിക്കാൻകഴിയുന്ന ഭയാനക സ്ഥിതിവിശേഷം മോദി ഭരണത്തിന് കീഴിൽ സംഘ്പരിവാർ സംഘടനകൾ സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ജി.സുഗുണൻ. നെയ്യാറ്റിൻകര ചേർന്ന സി.എം.പി മേഖല പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികകടങ്ങൾ എഴുതിത്തള്ളുക, കാർഷികോൽപന്നങ്ങളുടെ വിലയിടിവ് തടയുക, താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 11ന് നെയ്യാറ്റിൻകര ഹെഡ്പോസ്റ്റോഫിസ് പടിക്കൽ കൂട്ട ധർണ നടത്താൻ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജയദാസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വിശ്വനാഥൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.