കുണ്ടറ: മെത്തക്കച്ചവടത്തിനെത്തി എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസിൽ യുവാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി കമ്പലടി തെങ്ങുംവിള പുത്തൻവിള തെക്കതിൽ വീട്ടിൽ വയലടി നിസ്സാം എന്ന നിസാമുദ്ദീനെയാണ് (41) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് രാവിലെയായിരുന്നു സംഭവം. വാനിൽ മെത്തവിൽപന നടത്തുന്ന നിസാമുദ്ദീനെ കണ്ടെത്താൻ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. സൈബർ സെൽ സഹായത്തോടെയാണ് പ്രതിയെ കുരുക്കിയത്. സംഭവത്തിന് ശേഷം കുട്ടി വിഷയം മാതാവിനെ അറിയിക്കുകയായിരുന്നു. കൊല്ലം റൂറൽ എസ്.പി എസ്. സുരേന്ദ്രെൻറ നേതൃത്വത്തിൽ കുണ്ടറ സി.ഐ എ. ജയകുമാർ, എസ്.ഐ മാരായ എ. നൗഫൽ, അരുൺദേവ്, തമ്പിക്കുട്ടി, എ.എസ്.ഐ ഗംഗാധരൻ തമ്പി എന്നിവരുടെ സംഘമാണ് ഞായറാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.